കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃക്കൈപ്പറ്റ മുക്കംകുന്ന് സ്വദേശി വര്‍ഗീസ് ആണ് തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് ജീവനൊടുക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വയനാട്ടില്‍ മൂന്നാമത്തെ കര്‍ഷകനാണ് ജീവനൊടുക്കുന്നത്.
വര്‍ഗീസിനു മൂന്നു ലക്ഷം രൂപ കടമുണ്ടായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയും നടത്തിവരികയായിരുന്നു വര്‍ഗീസ്.
ഇഞ്ചിയുടെ വിലയിടിഞ്ഞതും വാഴകൃഷി നഷ്ടത്തിലായതുമാണ് വര്‍ഗീസിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയും മൂന്ന് പെണ്‍മക്കളുമാണ് വര്‍ഗീസിനുള്ളത്. മക്കള്‍ മൂന്നു പേരും പഠിക്കുകയാണ്.
One more farmer commited suicide in Wayanad due to debt taking the total number of suicide deaths in a week to three. Varghese alias Raju, committed suicide unable to repay the debts