കുട്ടനാട് പാക്കേജ് ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൂടുതല്‍ നെല്ലുത്പാദിപ്പിക്കാനും കര്‍ഷകന് കൂടുതല്‍ സംഭരണവില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനാണ് സര്‍ക്കാര്‍ സ്വാമിനാഥനുമായി ചേര്‍ന്ന് ഈ പദ്ധതിക്ക് രൂപം നല്‍കിയതെന്നും വിഎസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
1,436 പാടശേഖരങ്ങള്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടും. 1,840 കോടി രൂപയാണ് അടങ്കല്‍ തുക. സംസ്ഥാന കേന്ദ്ര സഹകരണത്തോടെയാണ് കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. 143 കോടി രൂപയുടെ ആദ്യഘട്ട പദ്ധതി നടപ്പാക്കുമ്പോള്‍ തന്നെ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു പരിഹാരമാകും. 379 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ അംഗീകാരം ലഭിക്കും.
രാവിലെ 11ന് മങ്കൊമ്പ് മിനിസിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ കേന്ദ്രജലവിഭവ വകുപ്പുമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെവി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, ജി.സുധാകരന്‍, ഡോ. ടി.എം.തോമസ് ഐസക് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.












Click it and Unblock the Notifications