Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യലിസ്റ്റ് ജനത ആളില്ലാ പാര്‍ട്ടി; കൃഷിവകുപ്പില്‍ അഴിമതി; കൊടിക്കുന്നില്‍

മാവേലിക്കര: കൃഷി വകുപ്പു മന്ത്രി എസ്‌ജെഡിയുടെ കെ പി മോഹനനെതിരെ ആരോപണം ഉയര്‍ത്തിയ നേതാക്കളെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ശാസിച്ചതിന്റെ പിന്നാലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി.

കൃഷി മന്ത്രി കെ.പി. മോഹനന്‍ നിലവിട്ടും വഴിവിട്ടും ആണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച കൊടിക്കുന്നില്‍ സുരേഷ്, മാവേലിക്കരയില്‍ വരേണ്ടിയിരുന്ന ഇ.എസ്.ഐ മെഡിക്കല്‍ കോളജ് നഷ്ടമായത് കൃഷി മന്ത്രി അട്ടിമറിച്ചതുകൊണ്ടാണെന്നും പറഞ്ഞു. കൃഷിമന്ത്രിയുടെ നിക്ഷിപ്ത താത്പര്യം മൂലമാണ് സ്ഥാപനം നഷ്ടമായതെന്ന് അദ്ദേഹം ആരോപിച്ചു.

kodikunnil-suresh

സമ്പൂര്‍ണ പരാജയമാണ് കൃഷി വകുപ്പ്. എസ് ജെ ഡിയുടെ കണ്ണ് ഇപ്പോഴും എല്‍ഡിഎഫിലാണ്. ആളില്ലാ പാര്‍ട്ടിയായ അവര്‍ യുഡിഎഫ് വിട്ടാലും ഒരു ചുക്കും സംഭവിക്കില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കൃഷിമന്ത്രിക്ക് കളരിപ്പയറ്റ് അറിയാമെന്നാണ് പറയുന്നത്. എന്നാല്‍ അതിനെക്കാള്‍ വലിയ പയറ്റ് നടത്തിയിട്ടാണ് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നെതന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

അതിനിടെ ഹോര്‍ട്ടികോര്‍പില്‍ പ്രധാന സ്ഥാനത്തുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥലം മാറ്റാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് കൃഷിമന്ത്രി അട്ടിമറിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹോര്‍ട്ടികോര്‍പില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തവന്നതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി സ്ഥലംമാറ്റത്തിന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കൃഷിമന്ത്രി നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റം തടയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+