കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; സര്‍ഫാസി നിയമത്തിന്റെ പേരില്‍ ജപ്തിയുമായി വന്നാല്‍ തടയും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതി കാരണം ദുരിതബാധിത പ്രദേശമായി മാറിയ വയനാട് ജില്ലയിലേക്ക് മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് അപലപനീയമാണെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ബാങ്ക് വായ്പയുടെ പേരില്‍ കര്‍ഷകരെ സര്‍ഫാസി ജപ്തി നടപടികള്‍ ചുമത്തി ദ്രോഹിക്കുന്ന ബാങ്കുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ലീഡ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളുമായി ബാങ്ക് അധികൃതര്‍ വന്നാല്‍ അവരെ കര്‍ഷകര്‍ക്ക് വഴിയില്‍ തടയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃഷിഭൂമി യാതൊരു കാരണവശാലും സര്‍ഫാസി നിയമത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോഴാണ് ബാങ്കുകള്‍ ഇത് അട്ടിമറിക്കുന്നത്. കാലവര്‍ഷക്കെടുതിയിലുണ്ടായ കൃഷിനാശം മൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് നേരെ ജപ്തിനടപടികളുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ല.

sarfasi-153

വയനാട്ടിലെ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് കനത്തമഴയില്‍ നശിച്ചത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കേണ്ടതിന് പകരം കര്‍ഷകദിനം ആഘോഷിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളി കൂടിയാണ്. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബാങ്ക് വായ്പയുടെ പേരിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കുകയും പലിശരഹിതവായ്പ നല്‍കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷിസിറിയക്ക് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.കിസാന്‍ ജനത നേതാവ് എന്‍.ഒ.ദേവസ്യ, സ്വതന്ത്ര കര്‍ഷകസംഘം നേതാവ് മമ്മി പൊഴുതന, മജീഷ് മാത്യു,വി.എന്‍.ശശീന്ദ്രന്‍,എക്കണ്ടി മൊയ്തുകുട്ടി,വി.വി.നാരായണവാര്യര്‍,ഡെന്നിസണ്‍,പി.എം.ബെന്നി,വി.ഡി.ജോസ്,ഒ.വി.റോയ്,കെ.എം.കുര്യാക്കോസ്,സുലൈമാന്‍ അരപ്പറ്റ,ബാബു പന്നിക്കുഴി,ജോണ്‍സണ്‍ ഇലവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Kozhikode Local News about farmers congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X