ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം
കോഴിക്കോട് : ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം. വ്യാഴാഴ്ച പകല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ ബാലുശേരി, കാവിലുംപാറ എന്നിവിടങ്ങില്‍ ലക്ഷങ്ങളുടെ കൃഷിയാണ് നശിച്ചത്. പേരാമ്പ്രയില്‍ വീട് തകര്‍ന്നു. കാവിലുംപാറ പഞ്ചായത്തിലെ മീമ്പറ്റിമലയില് ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശമുണ്ടായി. ലക്ഷങ്ങളുടെ കൃഷി നശിച്ചു.
വ്യാഴാഴ്ച പകല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മീമ്പറ്റി മലയില്‍ 10,000 നേന്ത്രവാഴയാണ് കാറ്റില്‍ നശിച്ചത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും, കുടുംബശ്രീവഴി വായ്പയെടുത്ത് രാപ്പകലില്ലാതെ കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് എന്നിവയില്‍നിന്നും ഏറെ കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നത്. അധ്വാനത്തിന്റെ ഫലം ലഭിക്കാനാവുമ്പോഴാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ചുഴലിക്കാറ്റ് ഭീതി പരത്തി നാശം വിതച്ചത്.

ചേരുകുളം ഷാജു, മടത്തിശ്ശേരി ബെന്നി, ചാലിക്കര അമ്മിണി, കോങ്കോട്ട് എല്‍സി, തൊടിയില്‍ ജോസ്, കുന്നുപുറത്ത് പ്രകാശന്, കുന്നുപുറത്ത് ബീന, മഠത്തിശ്ശേരി അച്ചാമ്മ എന്നിവര്‍ പാട്ടകൃഷിയായും, സ്വന്തം കൃഷിയിടത്തിലും കൃഷി നടത്തിയ പതിനായിരം വഴകളാണ് പൂര്‍ണമായി നശിച്ചത്. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ തലയാട്ട് ചുഴലിയില്‍ വ്യാപകനാശം. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണ് ഒരാള്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10ഓടെയാണ് തണുത്ത ചുഴലി തലയാട്, തെച്ചി, പേര്യമല ഭാഗങ്ങളില്‍ വീശിയത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങുവീണ് മണിച്ചേരി കൊച്ചുപറമ്പില്‍ സെബാസ്റ്റ്യന്‍ പരിക്കേറ്റു. കൈയുടെ എല്ലുപൊട്ടി ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീടിക്കുഴി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് തെങ്ങ് മുറിഞ്ഞുവീണു. പേര്യമല, തലയാട്, തെച്ചി ഭാഗങ്ങളില്‍ റബറും വാഴയും കാറ്റില്‍ നശിച്ചു.
നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനും പോസ്റ്റും മുറിഞ്ഞുവീണു. വൈദ്യുതി ബന്ധം തകരാറിലായി. തലയാട് താനിച്ചുവട്ടില്‍ സുരേഷിന്റെ അയ്യായിരത്തോളം വാഴകള്‍ കാറ്റില്‍ നിലംപൊത്തി.
ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് പേരാമ്പ്ര മുക്കള്ളിലെ പാത്തിച്ചാലില്‍ കെ പി വിജയന്റെ വീട് തകര്‍ന്നു. വീടിന് മുകളില്‍ നിര്‍മിച്ച ഷീറ്റ്മേഞ്ഞ ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് ശക്തമായ കാറ്റ് വീശിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications