കലപ്പയേന്തിയ കൈകളിൽ ചെങ്കൊടി.. ബിജെപി സർക്കാരിനെ വിറപ്പിച്ച് മുന്നേറി കർഷക മാർച്ച്!
Recommended Video

മുംബൈ: വിള നല്‍കേണ്ട പാടങ്ങള്‍ വിശപ്പ് നല്കുമ്പോള്, കലപ്പയേന്തിയ കൈകള്‍ തോക്കേന്തേണ്ടി വരുന്നു! രാജ്യത്തെ മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടേയും തീന്മേശ നിറയ്ക്കാന്‍ ഒരായുസ്സ് മുഴുവന്‍ പൊരിവെയിലത്ത് എല്ലുമുറിയെ പണിയെടുക്കുകയും ഒടുക്കം കടത്തിന്മേല് കടംകയറി മുടിഞ്ഞ്, ഒരു തുണ്ട് കയറിലോ കീടനാശിനിയിലെ ഒടുങ്ങാനായിരുന്നു ഇതുവരെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിധി. 1995ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം 6300 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്താണ്, മരണമല്ല പോരാട്ടമാണ് പ്രതിവിധി എന്ന് തിരിച്ചറിഞ്ഞ് എല്ലുന്തിയ ആ മനുഷ്യക്കോലങ്ങള്‍ തെരുവിലേക്ക് ചെങ്കൊടിയേന്തി ഇറങ്ങിയിരിക്കുന്നത്.
നാസിക്കില്‍ നിന്നും വലിയ മാധ്യമപിന്തുണയോ ജനപിന്തുണയോ കൂടാതെയാണ് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് തുടങ്ങിയത്. എന്നാല്‍ ആറ് ദിവസങ്ങള്‍ക്കിപ്പുറം കര്‍ഷകര്‍ മുംബൈയിലെത്തുമ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ അവിടേക്കാണ്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും ഈ ചുവപ്പണിഞ്ഞ മനുഷ്യരെ ഭയന്ന് തുടങ്ങിയിരിക്കുന്നു. പുലര്‍ച്ചയോടെ മുംബൈയിലെത്തിയ മാര്‍ച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും നിയമസഭാ മന്ദിരം വളയുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രക്ഷോഭങ്ങളില്‍ തീരുമാനമെടുക്കുക.

ലക്ഷങ്ങൾ അണി ചേർന്ന് റാലി
ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎമ്മിന്റെ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകറാലി തുടങ്ങുമ്പോള്‍ പതിനായിരങ്ങള്‍ മാത്രമയിരുന്നു ചെങ്കൊടിയേന്താനുണ്ടായിരുന്നത്. എന്നാല്‍ മുംബൈയിലെത്തുമ്പോള്‍ പല കൈവഴികളില്‍ നിന്നും വീണ്ടും പതിനായിരങ്ങള്‍ ചേര്‍ന്ന് അത് ലക്ഷവും കടന്ന് പോയിരിക്കുന്നു. ആവേശകരമായ പിന്തുണയാണ് കര്‍ഷകരുടെ റാലിക്ക് രാജ്യമെമ്പാട് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു സാമ്രാജ്യവും കീഴടക്കാനല്ല കര്‍ഷകര്‍ മുഷ്ടി ചുരട്ടി കൊടി പിടിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്. മറിച്ച് വിശന്ന് വലഞ്ഞ് മരിച്ച് വീഴുന്നവര്‍ക്ക് അരവയറെങ്കിലും അന്നത്തിന് വേണ്ടിയാണ്. ആദ്യം മുഖം തിരിച്ച മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് ഒടുക്കം കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ട് മടക്കേണ്ടതായി വന്നിരിക്കുന്നു.

നിയസഭാ മന്ദിരം വളയും
കര്‍ഷക മാര്‍ച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മുംബൈയിലെത്തിയത്. രാത്രികളില്‍ വിശ്രമിക്കുകയും പകല്‍ മാര്‍ച്ച് നടത്തുകയുമായിരുന്നു കര്‍ഷകര്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസ്സമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി ഞായറാഴ്ച രാത്രി തന്നെ മുംബൈയിലേക്കുള്ള റാലി നടത്തുകയായിരുന്നു. മുംബൈയിലെ ആസാദ് മൈതാനിയിലാണ് കര്‍ഷകറാലി വന്ന് ചേര്‍ന്നിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവ അടക്കം കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ മന്ദിരം വളയാനാണ് കിസാന്‍ സഭയുടെ തീരുമാനം.

മുട്ട് മടക്കി ബിജെപി സർക്കാർ
കര്‍ഷക മാര്‍ച്ചിന് വലിയ ജനപിന്തുണ ലഭിക്കുകയും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയിലെത്തുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന് സമര നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്നാണ് മന്ത്രി ചര്‍ച്ചയില്‍ നല്കിയ ഉറപ്പ്. അഖില കേരള കിസാന്‍ സഭയുടെ അഞ്ച് നേതാക്കളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പതിനൊന്ന് മണിയോടെ കര്‍ഷക റാലി നിയസഭാ മന്ദിരത്തിലേക്ക് നീങ്ങു. മുഖ്യമന്ത്രിയുമായി സമരനേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ ഫലം ഉണ്ടായില്ലെങ്കില്‍ നിയമസഭാ മന്ദിരം വളഞ്ഞ് അനിശ്ചിതകാല സമരം നടത്തുന്നത് ഉള്‍പ്പെടെ ഉള്ള നീക്കങ്ങളിലേക്ക് കര്‍ഷകര്‍ കടക്കും.

കർഷകർക്ക് വൻ ജനപിന്തുണ
കര്‍ഷകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ ഒരു പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കിസാന്‍ സഭ. വര്‍ഷങ്ങളായി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്കി കര്‍ഷകരെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്ന് കിസാന്‍ സഭ ആരോപിക്കുന്നു. കര്‍ഷകരും ആദിവാസികളും മാത്രമല്ല, മുംബൈയിലെ പ്രദേശവാസികളും കവികളും മറ്റ് സാഹിത്യകാരന്മാരുമെല്ലാം മാര്‍ച്ചിനൊപ്പം അണി ചേര്‍ന്നിട്ടുണ്ട്. ആസാദ് മൈതാനത്തില്‍ കര്‍ഷകര്‍ക്ക് വളണ്ടിയര്‍മാര്‍ വെള്ളവും ഭക്ഷണവും വിതരണം ചെയ്യാനുണ്ട്. പോലീസും അധികൃതരും ചേര്‍ന്ന് നാല് ടാങ്കറുകളില്‍ സമരക്കാര്‍ വെള്ളമെത്തിച്ച് നല്‍കുകയും അന്‍പത് മൊബൈല്‍ ടോയ്ലറ്റുകള് നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications