Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ കൃഷി ഭവന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നോക്കു കുത്തി: കൃഷിഭവന്‍ മഞ്ചേരിയില്‍!

മലപ്പുറം: സംസ്ഥാനത്തെ ആദ്യ കൃഷി ഭവന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് മൂന്നു വര്‍ഷത്തോളമായി നോക്കു കുത്തിയായി തുടരുന്നു. സംസ്ഥാനത്തെ ആദ്യ കൃഷി ഭവന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് മഞ്ചേരിയില്‍ മഞ്ചേരി നഗരസഭ കോടികള്‍ മുടക്കിയാണ് നിര്‍മിച്ചത്. 2015 ആഗസ്റ്റ് 31ന് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കെ.പി.മോഹനനാണ് ഉദ്ഘാടനം ചെയ്തത്. 2015 സെപ്തംബര്‍ 15നകം കൃഷി അസിസ്റ്റന്റിനെ നിയമിക്കുമെന്നും ബയോ ഇന്‍പുട്ട് കേന്ദ്രം, പരിശോധന ലാബ് എന്നിവ സ്ഥാപിക്കുമെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ അധികൃതരുടെ അവഗണന മൂലം കേന്ദ്രം മൂന്നു വര്‍ഷത്തോളമായി അടഞ്ഞു കിടക്കുകയാണ്. മന്ത്രിയും പ്രഖ്യാപനങ്ങളും ജലരേഖയായി തുടരുകയാണ്. നഗരസഭയുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാത്തതിനാല്‍ വ്യാപാരികളും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. 2016ല്‍ ഓണചന്ത നടത്തിയെന്നതൊഴിച്ചാല്‍ പിന്നീട് കെട്ടിടം മറ്റൊന്നിനും ഉപയോഗിച്ചില്ല. ജില്ലാ കൗണ്‍സില്‍ പ്രസിഡന്റും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന എം.പി.എ.ഹസ്സന്‍ മഹ്മൂദ് കുരിക്കളുടെ നാമധേയത്തില്‍ നിര്‍മിച്ച കൃഷി ഭവന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ വെള്ളവും വെളിച്ചവും ലഭ്യമാക്കിയതു തന്നെ ഈയിടെയാണ്.

manjeri-1530174110

സാമൂഹ്യദ്രോഹികള്‍ ഇടത്താവളമാക്കിയിരിക്കയാണ് കേന്ദ്രം. ദീര്‍ഘകാലം നിലമ്പൂര്‍ റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മഞ്ചേരി കൃഷി ഭവന്‍ മിനി സിവില്‍ സേ്റ്റഷന്‍ ഉദ്ഘാടനം ചെയ്തതോടെ കച്ചേരിപ്പടിയിലേക്ക് മാറ്റുകയായിരുന്നു. അസൗകര്യങ്ങളുടെ നടുവിലാണ് കര്‍ഷകരുടെ അത്താണിയായ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

കാര്‍ഷിക വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും യഥാസമയം വിനിയോഗിക്കാതെ നാടിന്റെ നെടുംതൂണായ കര്‍ഷകരെ അവഗണിക്കുന്ന നടപടികളില്‍ നിന്ന് നഗരസഭ പിന്മാറണമെന്നാണ് കൃഷിക്കാരുടെ താത്പര്യം. പുതിയ കെട്ടിടത്തിലേക്ക് കൃഷി ഭവന്‍ മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് നഗരസഭാ ഉപാധ്യക്ഷന്‍ വി.പി.ഫിറോസ് പറഞ്ഞു. പഴയ ഓഫീസില്‍ നിന്നും ഫര്‍ണ്ണീച്ചറും മറ്റു സാമഗ്രികളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ചുമട്ടു തൊഴിലാളികള്‍ 20000 രൂപയാണ് ആവശ്യപ്പെട്ടത്. സാധനങ്ങള്‍ മാറ്റുന്നതിനു മാത്രം ഇത്രയും വലിയ തുക അനുവദിക്കാനാവില്ലെന്ന അധികൃതരുടെ നിലപാട് ഓഫീസ് മാറ്റം വീണ്ടും അനിശ്ചതത്വത്തിലേക്ക് നീക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+