മഞ്ജുവിന്‍റെ പച്ചക്കറി ഓണ വിപണിയിലെത്തും
തിരുവനന്തപുരം:മഞ്ജു കൃഷി ചെയ്ത പച്ചക്കറി കൊണ്ട് മലയാളി ഇത്തവണ ഓണം ഉണ്ണും. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ മഞ്ജുവിന്റെ ടെറസിലെ കൃഷിയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് കുടുംബശ്രീ സംസ്ഥാന തലത്തില്‍ പച്ചക്കറി കൃഷി തുടങ്ങുന്നു. കുടുംബശ്രീ ജൈവ കൃഷിയുടെ ഗുഡ് വില്‍ അംബാസിഡറായി ചുമതലയേറ്റ മഞ്ജു വാര്യര്‍ കുടുംബശ്രീ അംഗങ്ങളുമായി ചര്‍ച്ച നടത്തി.
കേരളത്തിലെ പച്ചക്കറി ഉപഭോഗത്തെപ്പറ്റിയുള്ള കണക്കുകള്‍ നിരത്തി കുടുംബശ്രീ പ്രവര്‍ത്തകരോട് മഞ്ജുവാര്യര്‍ സംസാരിച്ചു. 100 ശതമാനം വിഷമുക്തമായ പച്ചക്കറികള്‍ ഓണ പിവണിയിലേയ്ക്ക് എത്തിയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വിഷമയമുള്ള ഭക്ഷണം കര്‍ശനമായി നിരോധിയ്ക്കണമെന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടു.

മഞ്ജുവെത്തുന്നു
മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖാമുഖം പരിപാടിയ്ക്കായി എത്തുന്ന മഞ്ജു

കാര്‍ഷിക സമൃദ്ധിയ്ക്ക്
കാര്‍ഷിക സമൃദ്ധിയ്ക്ക് കുടുംബശ്രീ പങ്കെടുപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവാര്യര്‍

കണക്ക് പറഞ്ഞ് മഞ്ജു
കേരളത്തിലേയ്ക്ക് ആവശ്യം വേണ്ട പച്ചക്കറിയുടെ കണക്കുകള്‍ മഞ്ജു കുടുംബശ്രീ പ്രവര്‍ത്തകരോട് പറഞ്ഞു

പ്രായം തടസമല്ല
പ്രായവും കാലവും സമയവും സ്ത്രീയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമല്ലെന്ന് മഞ്ജു

വിഷമില്ലാത്ത പച്ചക്കറി
വിഷമില്ലാത്ത പച്ചക്കറികള്‍ വിപണിയിലേയ്ക്ക് എത്തിയ്ക്കുകയാണ് കുടുംബശ്രീയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

ഹൗ ഓള്‍ഡ് ആര്‍ യു
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നടത്തുന്ന ജൈവ കൃഷിയാണ് ഇത്തരമൊരു പദ്ധതിയിലേയ്ക്ക സര്‍ക്കാരിനെ നയിച്ചത്

എംകെ മുനീര്‍
മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മന്ത്രി എംകെ മുനീര്‍ മുഖ്യാതിഥി ആയിരുന്നു. മന്ത്രിയുടെ ഭാര്യ വിനിത മുനീര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെബി വത്സല കുമാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

ഓണ വിപണിയിലേയ്ക്ക്
കുടുംബശ്രീയുടെ പച്ചക്കറികള്‍ ഓണ വിപണിയെയാണ് ലക്ഷ്യമിടുന്നത്.

റോഷന്‍ ആന്‍ഡ്രൂസ്
ഹൗ ഓള്‍ഡ് ആര്‍യു വിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കുടുംബശ്രീ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സന്ദേശം നല്‍കി












Click it and Unblock the Notifications