അടിവയൽ പാടശേഖരം കതിരണിയിക്കാൻ അന്യദേശക്കാരുടെ കൈതാങ്ങ്
കുറ്റ്യാടി: ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളിലൊന്നായ വേളം പഞ്ചായത്തിലെ അടിവയൽ പാടശേഖരം ഈ വർഷം പൂർണമായും കതിരണിയും, മുൻ വർഷങ്ങളെ അപേക്ഷിച്ച് പാടശേഖരത്തിന്റെ നഷ്ട്ടപ്പെട്ടു പോയ പഴയ കാല പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് കർഷകർ.പാടശേഖരങ്ങളിലെ സാധ്യമായ നിലങ്ങളിൽ മുഴുവൻ ഈ വർഷം കൃഷി ഇറക്കിയിട്ടുണ്ട്.
അതു കൊണ്ടു തന്നെ ഈ വർഷം നൂറ് മേനി വിളയിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിൽ നല്ല ആവേശത്തിലാണ് കർഷകർ. നിർദിഷ്ട കുറ്റ്യാടി നാളികേര പാർക്കിനായി സ്ഥലം കണ്ടെത്തിയ മണിമലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന അടിവയൽ പാടശേഖരം ഇന്ന് ഇതുവഴി യാത്ര ചെയ്യുന്നവരുടെ ആകർഷണ കേന്ദ്രം കൂടിയായി മാറുകയാണ്.നിരവധി യാത്രക്കാർ ഇവിടെ എത്തുമ്പോൾ തങ്ങൾ സഞ്ചരിക്കുന്ന വാഹനം നിർത്തി പ്രകൃതി സുന്ദരമായ കാഴ്ച ആസ്വദിച്ച് പടം എടുത്ത് മടങ്ങുന്നത് പ്രദേശവാസികൾക്ക് ഇപ്പോൾ ഒരു നിത്യ കാഴ്ചയാണ്.ഒരു ചെറിയ പാർക്കിനുളള സാഹചര്യം ഇന്ന് ഇവിടെ നിലവിലുണ്ട്. പാടശേഖരത്തിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് കർഷകരിൽ പ്രയാസം സൃഷ്ട്ടിച്ചിട്ടുണ്ട്.തൊഴിലുറപ്പ് തൊഴിലാളികളെ ഈ മേഖലയിലേക്ക് തിരിച്ചു വിടണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.നിലവിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതിനാൽ അന്യസംസ്ഥാനങ്ങളിലെ പുരുഷ തൊഴിലാളികളുടെ സേവനം തേടിയിരിക്കുകയാണ് കർഷകർ.

അന്യ സംസ്ഥാന തൊഴിലാളികളായ ആലം ഖാൻ ,മുഹമ്മദ് ദുലാൽ, ഹബുൽ, ഹസൻ, സമാമുഹ്ദ് ,എന്നിവരടങ്ങുന്ന സംഘം ഇപ്പോൾ ഞാറുനടീലിനുള്ള തിരക്കിലാണ്. പ്രസ്തുത പാടശേഖരത്തെ സംസ്ഥാന സർക്കാറിന്റെ ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പാടശേഖരമാക്കി കൊണ്ട് നിലമൊരുക്കൽ, ഞാറ് നടീൽ, കൊയ്ത്ത് തുടങ്ങിയവയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ നൽകണമെന്നാണ് പാടശേഖര കമ്മറ്റിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് പാടശേഖര സമിതി പ്രസിഡണ്ട് ജമാൽ നെല്ലിപ്പള്ളിയും, സെക്രട്ടറിയും കിസാൻ സഭ നേതാവുമായ പി.കെ.ദാമോദരനും പറഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications