സിപിഎെയുടെ നിലപാടുകളും മന്ത്രി സുനില്‍കുമാറിന്റെ മൗനവും
തിരുവനന്തപുരം: സിപിഐയുടെ യുവതുര്‍ക്കി മന്ത്രി സുനില്‍കുമാര്‍ കുറച്ച് നാളായി മൗന വൃതത്തിലാണെന്ന് തോന്നുന്നു. തോമസ് ചാണ്ടി വിഷയത്തിലടക്കം സിപിഐയും സിപിഐ മന്ത്രിമാരും കടുത്ത നിലപാടെടുത്തപ്പോഴും സുനില്‍കുമാര്‍ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം കാരണമാണ് സുനില്‍കുമാര്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തത് എന്നാണ് സിപിഐയിലെ ചില നേതാക്കള്‍ പറയുന്നത്.
ഉമ്മന്‍ചാണ്ടി ഭരണകാലത്ത് സര്‍ക്കാരിനെതിരെ മെത്രാന് കായല്‍ വിവാദം, ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങിയ വിഷയങ്ങളിള്‍ നിയമസഭയിലും പുറത്തും ശക്തമായി വാദിച്ച വക്താവായിരുന്നു വിഎസ് സുനില്‍കുമാര്‍. എന്നാല്‍ മന്ത്രിയായ ശേഷം സുനില്‍ കുമാര്‍ ആളാകെ മാറിപ്പോയെന്നാണ് സിപിഐക്കാരടക്കം പറയുന്നത്. പിണറായി സര്‍ക്കാരിനെതിരെ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഐ സര്‍ക്കാരിനെതിരെ കടുത്ത നിലപാടെടുത്തപ്പോഴും സുനില്‍കുമാര്‍ പ്രതികരിച്ചില്ല.

സുനില്‍ കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകുന്നില്ലെന്നും ആപോപണമുണ്ട്. മുന്നാര്‍ സമരം കത്തി നിന്നപ്പോഴും സിപിഐയിലെ മുതിര്‍ന്ന മന്ത്രി ഇ ചന്ദ്രശേഖരനെ മുന്നാര്‍ വിഷയത്തില്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനും സിപിഎ്മമും വേട്ടയാടിയപ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാത്ത ആളാണ് സുനില്‍കുമാര്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ കണ്ണൂര്‍ പെരിങ്ങോത്ത് പാര്‍ട്ടി അറിയാതെ മന്ത്രി ഒരു ചടങ്ങില്‍ പങ്കെടുത്തത് സിപിഐ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സിപിഐയുടെ വകുപ്പുകളില്‍ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന സുനില്‍ കുമാറിന്റെ മാറ്റം സിപിഐയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications