മൂട്ടിപ്പഴം രുചിക്കുവാന്‍ മന്ത്രി സുനില്‍കുമാര്‍ എത്തി; അപൂർവ ഔഷധ സസ്യം വളരുന്നത് വണ്ണപ്പുറം സ്വദേശി ബേബി എബ്രഹാമിന്റെ പുരയിടത്തിൽ...
തൊടുപുഴ: മൂട്ടിപ്പഴമെന്ന അപൂര്‍വ ഔഷധ സസ്യത്തിന്റെ രുചിയറിയുവാന്‍ കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയില്‍ ബേബി എബ്രഹാമിന്റെ കൃഷിയിടത്തില്‍ എത്തി. തിരുവനന്തപുരം ഇടുക്കി വയനാട് എന്നീ ജില്ലകളിലെ വനാന്തരങ്ങളില്‍ വ്യാപകമായി വളരുന്ന ഇവ കൃഷി ചെയ്യുന്നത് ആദ്യമായാണ് എന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
തോരാതെ പെയ്ത മഴയെ അവഗണിച്ച് കൃഷി മന്ത്രി എത്തിയത് കാണുവാന്‍ ധാരാളം നാട്ടുകാരും ബേബിയുടെ കൃഷിയിടത്തില്‍ തടിച്ചുകൂടി. ഇക്തസമ്മര്ദ്ദം, അമിത കൊളെസ്ട്രോള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കു മികച്ചതാണ് മൂട്ടിപ്പഴം. പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെ ഫലവൃക്ഷത്തെ പരിപാലിക്കുന്നത്.

കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളര്‍ത്തുന്നത്. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധ പഠനങ്ങളില്‍ തെളിയിച്ചതിനാല്‍ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. നേര്യമംഗലം ഫാമില്‍ 100 തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
150 ഓളം മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതില്‍ 6 മരങ്ങളാണ് കായ്ക്കുന്നത്. തൈ നാട്ടുകഴിഞ്ഞാല്‍ 4 വര്‍ഷം കൊണ്ട് കായ്ക്കുമെന്ന് കര്‍ഷകര്‍ക്ക് ബേബി ഉറപ്പുനല്‍കുന്നു. കൊടുംവനത്തിലുണ്ടാകുന്ന ഈ മരത്തിന്റെ തൈ 30 വര്‍ഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നല്‍കിയത്.
മരത്തിന്റെ തടിയിലാണ് പഴം കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോ. സി.ആര് എല്‍സി മൂട്ടിപ്പഴമരം പരിശോധിച്ചിരുന്നു. ഇതിന്റെ തൈ മന്ത്രിയ്ക്ക് ബേബി നല്‍കിയിരുന്നു. ഇതോടെയാണ് ഇതിന്റെ കൃഷി നേരില്‍ കാണാന്‍ മന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications