കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയും മത്സ്യബന്ധനവും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കും,മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നിപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടാന്‍ നേരത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തില്‍ ധാരണയായിരുന്നു. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍നീട്ടാനാണ് യോഗത്തില്‍ തീരുമാനമായത്. ഇതിനിടെ ലോക്ക് ഡൗണ്‍നീട്ടിയാലും ഇതില്‍ നിന്ന് മത്സ്യബന്ധനം, കൃഷി എന്നീ തൊഴില്‍മേഖലകള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്.

lockdown

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സാമൂഹ്യ അകലം പാലിക്കല്‍, ശുചിത്വം എന്നിവ ഉറപ്പാക്കിയാല്‍ മാത്രമേ ഇളവുകള്‍ അനുവദിക്കുകയുള്ളൂ. അതാത് തൊഴില്‍മേഖല, സ്ഥാപനങ്ങളുടെ മേധാവികള്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 നാണ് കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്. റോഡ്-റെയില്‍-വ്യോമ ഗതാഗതകള്‍ ആരംഭിക്കുന്നതോടെ കൊവിഡ് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വരുമെന്നും നിയന്ത്രണങ്ങള്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിലൂടെ മാത്രമേ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയും വ്യക്തമാക്കി.

Recommended Video

cmsvideo
Lock down to extend for two more weeks : Reports | Oneindia Malayalam

ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

English summary
Ministry of Home Affairs Has Exempts Agriculture And Fisheries From Lock Down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X