94,644 കോടിയുടെ വായ്പ പദ്ധതി
തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് സംസ്ഥാനത്ത് 94644 കോടി രൂപയുടെ വായ്പ പദ്ധതിക്ക് നബാര്‍ഡിന്റെ അനുമതി. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 13 ശതമാനം അധികമാണിത്. നബാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതിയ വായ്പാപദ്ധതി പ്രകാശനം ചെയ്തു.
നടപ്പുവര്‍ഷം 83472 കോടി രൂപയായിരുന്നു നബ്ബാര്‍ഡ് വായ്പ. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കായി 41999 കോടി രൂപനീക്കി വച്ചിട്ടുണ്ട്. ചെറുകിട മേഖലയ്ക്കായി 9536 കോടി രൂപയും സേവനമേഖലയ്ക്കായി 43109 കോടി രൂപയും വായ്പാ പദ്ധതിയില്‍ നീക്കിവച്ചിട്ടുണ്ട്.

പഴം, പച്ചക്കറി, പാല്‍ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് ഇത്തവണ നബ്ബാര്‍ഡ് ഊന്നല്‍ നല്‍കുന്നത്. ഗ്രാമീണ ജീവിത നിലവാരം ഉയര്‍ത്തുന്നതും ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതും പ്രധാനപ്പെട്ട മറ്റ് ലക്ഷ്യങ്ങളാണ്.
അടുത്ത സാമ്പത്തികവര്‍ഷം ഹ്രസ്വകാല വായ്പ ഇനത്തില്‍ 31679 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇത് നടപ്പുവര്‍ഷത്തേക്കാള്‍ 16 ശതമാനം അധികമാണ്. ചെറുകിട ജലസേചനം, ഭൂവികസനം, കാര്‍ഷികയന്ത്രവത്കരണം, പ്ലാന്‍റേഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍, മൃഗസംരക്ഷണം, മത്സ്യമേഖലാവികസനം, കാര്‍ഷികസംസ്‌കരണം എന്നീ മേഖലകള്‍ക്കായി നീക്കിവച്ചിരിക്കുന്ന വായ്പ 10320 കോടി രൂപയാണ്. ഇതും നടപ്പുവര്‍ഷത്തേക്കാള്‍ 20 ശതമാനം അധികമാണ്.












Click it and Unblock the Notifications