സ്വന്തം മണ്ണില്‍ വിളയിച്ച നൂറ്മേനി ജൈവ കൃഷി; കമ്പോള വില്പനക്കൊപ്പം സൗജന്യവിതണവും നടത്തി ഷാജി
മലപ്പുറം: സ്വന്തം മണ്ണില്നൂറുമേനി ജൈവപച്ചക്കറികള്‍ വിളയിച്ച് കമ്പോള വില്പനക്കൊപ്പംതന്നെ പാവപ്പെട്ടവര്‍ക്ക് സൗജന്യ വിതരണവും നടത്തി മാതൃകയാവുകയാണ് ഷാജി. ഇതു കൊണ്ടു തന്നെയാണ് കാര്‍ഷിക രംഗത്ത് ആദ്യ കാല്‍വെപ്പില്‍ നൂറില്‍ നൂറ് വിളവ് കൊയ്യാനും ഷാജിക്ക് സാധിച്ചത്.

സഹജീവികളോട് കരുണ കാട്ടണമെന്നും മണ്ണിനെ സ്നേഹിക്കണമെന്നുമുള്ള മഹത് വചനങ്ങള്‍ അന്വര്‍ത്ഥമാക്കുകയാണ് ഇയാള്‍.തിരക്കുപിടിച്ച ജീവിതത്തില്‍ കമ്പോളവല്‍ക്കരണത്തിനു പിറകെ പോകുന്ന ഈ ഘട്ടത്തില്‍ സ്വന്തം മണ്ണില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ വിളയിച്ച് മാതൃകയാവുകയാണ് വട്ടം കുളംകുറ്റിപ്പാല സ്വദേശിയായ സി.എം.ഷാജി എന്ന സഫ ഷാജി.
എത്ര തിരക്കാണെങ്കിലും സുബ്ഹി നമസ്കാരം കഴിഞ്ഞാല്‍ ഷാജി കൃഷിയിടത്തിലിറങ്ങും.വൈകുന്നേരവും ഒരു മണിക്കൂര്‍ കൃഷിയിടത്തില്‍ തന്നെ. അത്യധ്വാനത്തില്‍ നൂറ് മേനി വിളഞ്ഞപ്പോള്‍ ഷാജി സംതൃപ്തനാണ്. വിളവെടുപ്പിന് മന്ത്രി കെ.ടി.ജലീല്‍ അടക്കം എത്തിയപ്പോള്‍ മധുരം ഇരട്ടിയായി.വീട്ടിനോടു ചേര്‍ന്ന കൃഷിയിടത്തില്‍ പടവലം, മത്തന്‍, കുമ്പളം, വെള്ളരി, ചീര കയ്പ്പ, പയര്തുടങ്ങിയവ വിളഞ്ഞു നില്‍ക്കുന്നത് മനോഹര കാഴ്ച ഒരുക്കുന്നു.പ്രത്യേകതരത്തില്‍ പന്തല്‍ കെട്ടിയും, കയറുകള്‍ കൊണ്ട് ഷെഡ് തീര്‍ത്തും ഉല്‍പ്പന്നങ്ങളെ വേര്‍പ്പെടുത്തി നിര്‍ത്തിയ കാഴ്ച കണ്ട് മന്ത്രിയും അത്ഭുതം പ്രകടിപ്പിച്ചു.
വിഷുവിന് ഷാജിയുടെ തോട്ടത്തില്‍ വിളഞ്ഞ പച്ചക്കറി പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്കി. ലെന്‍സ് ഫെഡ് ജില്ലാ പ്രസിഡന്റുകൂടിയായ ഷാജിമണ്ണിനൊപ്പം മനുഷ്യനേയും സ്നേഹിക്കുകയാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കുറ്റിപ്പാല സ്വദേശിയായ യുവാവിന്റെ കുടുംബത്തിന് തന്റെ സ്വന്തം വീടിനടുത്ത് പുതിയ വീട് നിര്‍മ്മിച്ചു നല്കി ഷാജി സ്നേഹം വിളിച്ചറിയിച്ചു -ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്തു വരുന്നു.
ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുതെന്ന് മനുഷ്യ സ്നേഹിയുടെ മനസ് മന്ത്രിക്കും. ഷാജിയുടെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ് ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍' വൈസ് പ്രസിഡന്റ് എം.മുസ്തഫ, പത്തില്‍ അഷറഫ്. ബ്ലോക്ക് മെമ്പര്‍ എം.എ.നവാബ്, ടി.പി. ഹൈദരലി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷിയിടത്തില്‍ നൂറ് മേനി വിളഞ്ഞതിനു പിന്നില്‍ വീട്ടുകാരുടെ അധ്വാനവും പ്രോത്സാഹനവും മറച്ചുവെക്കാനാവുന്നതല്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications