കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്ത് നയപ്രസംഗം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപനം രാഷ്ട്രതി പ്രണാബ് മുഖര്‍ജി നിര്‍വ്വഹിച്ചു. സാധ്യമായ എല്ലാ മേഖലകളിലും വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്ത് ലോകോത്തര നിലവാരമുള്ള 100 നഗരങ്ങള്‍ നിര്‍മിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. അടിസ്ഥാന വികസന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. റെയില്‍വേക്കായിരിക്കും ഇതില്‍ പ്രധാന പരിഗണന നല്‍കുക. അതിവേഗ റെയില്‍വേ കോറിഡോര്‍ നിര്‍മിക്കും.

Pranab Mukherjee

അഴിമതി തടയുന്നതിനായി ലോക്പാല്‍ ശക്തമാക്കും. പണപ്പെരുപ്പം കുറച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഉറപ്പ് വരുത്തും. സമഗ്ര ഊര്‍ജ്ജ നയം നടപ്പാക്കും.

ഭരണ നിര്‍വ്വഹണത്തിനായി നവമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തും. അഞ്ച് വര്‍ഷംകൊണ്ട് എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് ഹൈവേകള്‍ സാധ്യമാക്കും. എല്ലാ സംസ്ഥാനങ്ങളിലും ഐഐടികളും ഐഐഎമ്മുകളും തുടങ്ങും.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. സൈന്യത്തെ അധുനികവത്കരിക്കുമെന്നും നയപ്രസംഗത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.

രാജ്യത്തിന്റെ നികുതിഘടന പരിഷ്‌കരിക്കും. സുതാര്യമായ ഒരു പരസ്ഥിതി നയം രൂപീകരിക്കും. കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കും. കര്‍ഷക ആത്മഹത്യകള്‍ ഇനി രാജ്യത്ത് ഉണ്ടാവുകയില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി ഉറപ്പ് നല്‍കി.

നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയും. ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പദ്ധതി ആവിഷ്‌കരിക്കും.

English summary
President of India Pranab Mukherjee addressed the joint sitting of Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X