റബ്ബറിന് റെക്കോഡ് വില, കിലൊയ്ക്ക് 180 രൂ.
മഴ കാരണം ടാപ്പിംഗ് കുറഞ്ഞതാണ് വില കൂടാന്‍ ഒരു കാരണം. ടയര്‍ വിപണിയില്‍ റബ്ബറിനുള്ള ഡിമാന്റു് കാര്യമയി കൂടി. ഇതും വിലകയറ്റത്തിന് കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകൂടുമെന്ന അനുമാനവും മറ്റൊരു കാരണമാണ്. പക്ഷേ തിങ്കളാഴ്ച അംസംസ്‍കൃത എണ്ണയുടെ വില കുറഞ്ഞ് ബാരലിന് 78 ഡോളറാവുകയാണ് ചെയ്തത്. എന്നാല്‍ ഇത് ഇനി കൂടിയേയ്ക്കാം.
വില ഇനിയും കൂടും എന്ന് കരുതി ഉല്പാദകര്‍ റബ്ബര്‍ വില്കാതെ സൂക്ഷിയ്ക്കുന്നതാണ് വില കൂടാനുള്ള മറ്റൊരു കാരണം. ഒന്നര ലക്ഷം ടണ്‍ അസംസ്‍കൃത റബ്ബര്‍ ഇത്തരത്തില്‍ ഉല്പാദകരുടെ പക്കലുണ്ടെന്നാണ് കണക്ക്.
അടുത്ത ദിവസങ്ങളില്‍ റബര്‍ വില കിലോക്ക് 180 കടക്കുമെന്നാണ് റബര്‍ വിപണിയിലെ കണക്ക്കൂട്ടല്‍.
നാഷണല്‍ മള്‍ടി കമോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എന്‍.എം.സി.ഇ) ജൂലായ് കരാര്‍ അനുസരിച്ചുളള റബറിന് വില 174.87 രൂപയായി ഉയര്‍ന്നിരുന്നു. പ്രകൃതിദത്ത റബറിന് കിലോക്ക് 168-170.5 രൂപയായും കഴിഞ്ഞ അഴ്ച ഉയര്‍ന്നു. കുറച്ചു മാസങ്ങളായി വില കിലോക്ക് 172 രൂപക്കും 149 രൂപക്കുമിടയില്‍ ഏറിയും കുറഞ്ഞും തുടരുകയാണ്.
മെയ് മാസത്തില്‍ പ്രകൃതിദത്ത റബര്‍ ഉത്പാദനം 2 ശതമാനം ഉയര്‍ന്ന് 54,600 ടണ്ണായി. 2009-ല്‍ ഇതേ മാസത്തിലെ ഉത്പാദനം 53,550 ടണ്ണായിരുന്നു.













Click it and Unblock the Notifications