കാര്‍ഷിക സര്‍വകലാശാലയില്‍ ലൈംഗികപീഡനം?
തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങള്‍. അഞ്ചോളം ലൈംഗികാരോപണങ്ങളാണ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതിയിലൂടെ ലഭിച്ചത്. ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് അധികൃതരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. ഉന്നത ഗവേഷണം രംഗത്തും വിദ്യാഭ്യാസരംഗത്തും മാതൃകാസ്ഥാപനമായി കണക്കാക്കപ്പെടുന്ന കാര്‍ഷിക സര്‍വകലാശാലയ്‌ക്കെതിരെയാണ് ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്നത്.
കാര്‍ഷിക സര്‍വകലാശാല മണ്ണുത്തി ക്യാമ്പസിലെ കാര്‍ഷിക വിഞ്ജാന വ്യാപന വകുപ്പിലെ അധ്യാപിക തന്റെ സഹപ്രവര്‍ത്തകനെതിരെ നല്‍കിയ പരാതിയില്‍ ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍ അധ്യാപികയുടെ പരാതി ലഭിച്ചിട്ടും സഹപ്രവര്‍ത്തകനെതിരെ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല.

ഒന്നര വര്‍ഷത്തിനിടെ വകുപ്പ് മേധാവികളുള്‍പ്പടെ അഞ്ചോളം പേര്‍ക്കെതിരെയാണ് രേഖാമൂലം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. അധ്യാപികമാര്‍, വിദ്യാര്‍ഥിനികള്‍, താല്‍ക്കാലിക ജീവനക്കാരികള്‍ എന്നിവരും പീഡനത്തിനിരയായവരില്‍ ഉള്‍പ്പെടുന്നു. ആരോപണവിധേയര്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.












Click it and Unblock the Notifications