Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു, സര്‍ക്കാരിനെതിരെ നടന്‍ ശ്രീനിവാസന്‍

കൊച്ചി: പ്രകൃതിസ്‌നേഹം എന്നു പറയുമ്പോള്‍ സിനിമാരംഗത്തു നിന്നു നടന്‍ ശ്രീനിവാസന്റെ കാര്യമാണ് ആദ്യം പറയേണ്ടത്. ശ്രീനിവാസന് പ്രകൃതിസ്‌നേഹം എന്നു പറയുന്നത് വെറും ഡയലോഗല്ല. ശ്രീനിവാസന്‍ നടത്തുന്ന കൃഷി ഇതിനോടകം എല്ലാവരും കണ്ടതാണ്. കൃഷിയെക്കുറിച്ച് പറയാന്‍ എന്തുകൊണ്ടും അനുയോജ്യനാണ് ശ്രീനിവാസന്‍. ഇപ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചാണ് ശ്രീനിവാസന്‍ രംഗത്തെത്തിയത്.

സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും തരുന്നു, എന്നാല്‍, അതൊക്കെ വിശ്വസിക്കുന്ന നമ്മള്‍ മണ്ടന്മാരാണ്. നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കണമെന്ന് ശ്രീനിവാസന്‍ പറയുന്നു. വിഷമയമായ പച്ചക്കറികള്‍ ചെക്ക് പോസ്റ്റില്‍ തടയുമെന്ന സര്‍ക്കാരിന്റെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ശ്രീനിവാസന്‍ പറയുന്നു. അങ്ങനെയൊന്നും നടക്കുന്നില്ലെന്നും അതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ശ്രീനിവാസന്‍ പറയുന്നു.

സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

വിഷമയമായ പച്ചക്കറികള്‍ ചെക്ക് പോസ്റ്റില്‍ തടയുമെന്ന സര്‍ക്കാരിന്റെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ശ്രീനിവാസന്‍ പറയുന്നു. പച്ചക്കറികള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കടത്തിവിടൂ എന്നു പറയുന്നതില്‍ സത്യമുണ്ടോയെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പച്ചക്കറിയിലെ വിഷാംശം

പച്ചക്കറിയിലെ വിഷാംശം

പച്ചക്കറിയിലെ വിഷാംശം പരിശോധിക്കാന്‍ ആറുമാസമെങ്കിലും വേണം. ഇത്രയും സമയം എടുക്കുമ്പോള്‍ ചെക്ക് പോസ്റ്റ് കടന്നുവരുന്ന പച്ചക്കറികള്‍ നശിച്ചു പോകും. പിന്നെയെങ്ങനെ കേടുകൂടാതെ പച്ചക്കറികള്‍ എത്തുന്നുവെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.

പരിശോധന പ്രായോഗികമല്ല

പരിശോധന പ്രായോഗികമല്ല

പച്ചക്കറി പരിശോധന പ്രായോഗികമല്ലെന്നും താരം പറയുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം വാദം നടത്തേണ്ട ആവശ്യമില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

ബോധവത്കരണം

ബോധവത്കരണം

രാസ കീടനാശിനി തളിച്ച പച്ചക്കറിയെക്കുറിച്ച് സര്‍ക്കാര്‍ ബോധവത്കരണം നടത്തുകയാണ് ആദ്യം വേണ്ടതെന്നും ശ്രീനിവാസന്‍ പറയുന്നു.

ആരോഗ്യം കാത്തുസൂക്ഷിക്കാന്‍

ആരോഗ്യം കാത്തുസൂക്ഷിക്കാന്‍

നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കുന്നതാണ് നല്ലത്. അല്ലാതെ സര്‍ക്കാരിന്റെ ഇടപെടലിന് കാത്തുനിന്ന് വെറുതെ ആരോഗ്യം കേടാക്കേണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+