Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിവാസന്‍ കറുത്ത് പോകാന്‍ കാരണമെന്ത്...!!!

തൊടുപുഴ: സംവിധായകനും നടനും തിരക്കഥാകൃത്തും ഒക്കെ ആയ ശ്രീനിവാസന്‍ ഇത്തിരി കറുത്താണ് ഇരിയ്ക്കുന്നത്. ഒരാള്‍ കറുത്തിരിയ്ക്കുക എന്ന് വച്ചാല്‍ അത് അത്ര പ്രശ്‌നമൊന്നും അല്ല. കറുപ്പും വെളുപ്പും ഒന്നും അല്ലല്ലോ ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്.

താന്‍ കറുത്താണിരിയ്ക്കുന്നതെന്ന് ശ്രീനിവാസന് നന്നായി അറിയാം. താന്‍ എന്തുകൊണ്ടാണ് കറുത്തിരിയ്ക്കുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നു. അതും കുറച്ച് വിദ്യാര്‍ത്ഥികളോട്... എന്താണ് കറുത്തിരിയ്ക്കാന്‍ കാരണം എന്നല്ലേ....

നല്ല വെളുത്ത ആള്‍

നല്ല വെളുത്ത ആള്‍

താന്‍ വളലെ വെളുത്ത ഒരു മനുഷ്യനായിരുന്നു എന്നാണ് ശ്രീനിവാസന്‍ അവകാശപ്പെടുന്നത്!

പിന്നെങ്ങനെ കറുത്തു?

പിന്നെങ്ങനെ കറുത്തു?

കൃഷി ചെയ്യാന്‍ ഇറങ്ങി വെയിലുകൊണ്ടാണത്രെ ശ്രീനിവാസന്‍ കറുത്ത് പോയത്!

വെറുതേ പറഞ്ഞതല്ല

വെറുതേ പറഞ്ഞതല്ല

തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിഷരഹിത ഓണസദ്യ ചലഞ്ച് എന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി എത്തിയതായിരുന്നു ശ്രീനിവാസന്‍.

ശ്രീനിവാസനിലെ കൃഷിക്കാരന്‍

ശ്രീനിവാസനിലെ കൃഷിക്കാരന്‍

ഒരു സിനിമാക്കാരന്‍ എന്നതിനപ്പുറത്തേയ്ക്ക് നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ശ്രീനിവാസന്‍. വിഷരഹിത പച്ചക്കറിയ്ക്ക് വേണ്ടി ശബ്ദുമുയര്‍ത്തുന്ന ആളും.

എല്ലാവരും ഓട്ടത്തില്‍

എല്ലാവരും ഓട്ടത്തില്‍

എല്ലാവരും പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതിനിടയില്‍ ഭക്ഷണക്കാര്യവും ആരോഗ്യവും ഒന്നും ശ്രദ്ധിയ്ക്കാന്‍ ആരും തയ്യാറാകുന്നില്ല.

സര്‍ക്കാരിന് വിമര്‍ശനം

സര്‍ക്കാരിന് വിമര്‍ശനം

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറിയ്ക്കുള്ള പരിശോധന സര്‍ക്കാര്‍ നിര്‍ത്തിവച്ചതിനെ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാരിന് ഇച്ഛാശക്തിയില്ല

സര്‍ക്കാരിന് ഇച്ഛാശക്തിയില്ല

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇച്ഛാശക്തി പ്രകടിപ്പിയ്ക്കുന്നില്ലെന്നാണ് ശ്രീനിവാസന്റെ വിമര്‍ശനം.

തദ്ദേശീയ സദ്യ

തദ്ദേശീയ സദ്യ

ഇത്തവണത്തെ ഓണത്തിന് കേരളത്തില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് സദ്യ ഒരുക്കാനുള്ള വെല്ലുവിളി മലയാളികള്‍ ഏറ്റെടുക്കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മന്ത്രിയുടെ സാന്നിധ്യത്തില്‍

മന്ത്രിയുടെ സാന്നിധ്യത്തില്‍

കൃഷി മന്ത്രി കെപി മോഹനന്റെ സാന്നിധ്യത്തിലായിരുന്നു ശ്രീനിവാസന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

 മന്ത്രിയുടെ മറുപടി

മന്ത്രിയുടെ മറുപടി

ശ്രീനിവാസന്റെ വിമര്‍ശനത്തിന് മന്ത്രി മറുപടിയും കൊടുത്തു. കേന്ദ്രത്തിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലെ കര്‍ഷകരെ ബോധവത്കരിയ്ക്കുമെന്ന്!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+