വലിയകണ്ടത്തെ നെല്‍കൃഷി പടിയിറങ്ങുന്നു...പക്ഷേ ! നെല്‍കൃഷി നെഞ്ചോട് ചേര്‍ത്ത് ഒരു കര്‍ഷകനുണ്ടിവിടെ....!!!
രാജാക്കാട്: ഹൈറേഞ്ചിലെ നെല്ലിന്റെ കലവറയായ വലിയകണ്ടത്തു നിന്നും നെല്‍കൃഷി പടിയിറങ്ങി തുടങ്ങിയിരിക്കുന്നു. എന്നാല്‍ കുടിയേറ്റകാലം മുതല്‍ സ്വന്തം പാടശേഖരത്ത് മുടങ്ങാതെ കൃഷിയിറക്കുന്ന ഒരു കര്‍ഷകനുണ്ട് രാജാക്കാട് വലിയകണ്ടത്തില്‍. രാജാക്കാട് സ്വദേശി വാസുവെന്ന കുടിയേറ്റ കര്‍ഷകനാണ് നെല്‍പ്പാടങ്ങളെ തിരികെയെത്തിച്ച് നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്.
അരയേക്കര്‍ സ്ഥലത്താണ് തികച്ചും ജൈവ രീതിയില്‍ ഇദ്ദേഹം നെല്‍കൃഷി നടത്തുന്നത്. ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുണ്ടായിരുന്ന പഞ്ചായത്താണ് രാജാക്കാട്. നൂറ്റിപത്ത് ഹെക്ടറോളം പാടശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. ആ പാടശേഖരങ്ങളുള്ളതിനാല്‍ മുമ്പ് വലിയകണ്ടമെന്ന പേരിലാണ് രാജാക്കാട് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലക്ക് കാലക്രമേണ ഉണ്ടായ മറ്റ് പ്രതിസന്ധികളും വലിയകണ്ടം പാടശേഖരത്തെ തരിശാക്കി മാറ്റുകയായിരുന്നു.

നൂറ്റിപത്ത് ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്ന ഇവിടെ നിലവില്‍ അഞ്ച് ഹെക്ടടറില്‍ താഴെമാത്രമാണ്് നെല്‍കൃഷിയുള്ളത്. നൂറ്റമ്പതിലധികം നെല്‍കര്‍ഷകരുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ പന്ത്രണ്ട് കര്‍ഷകര്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. എന്നാല്‍ പരാജയം സമ്മതിച്ച് പലരും നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങിയപ്പോഴും രാജാക്കാട് കണ്ടമംഗലം വീട്ടില്‍ വാസു എന്ന കര്‍ഷകന്‍ കൃഷി ആരംഭിച്ച കാലംമുതല്‍ ഇന്നുവരെ നെല്‍കൃഷി മുടക്കിയിട്ടുമില്ല.
നാളെയുടെ നിലനില്‍പ്പിന് തന്നെ പാടശേഖരങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ ചിലവ് കുറഞ്ഞ ഇദ്ദേഹത്തിന്റെ കൃഷി രീതി മാതൃകയാക്കി നെല്‍കൃഷിയിലേയ്ക്ക് തിരിയണമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ വേണ്ട രീതിയിലുള്ള ഇടപെടലുകളും സഹായങ്ങളുമുണ്ടായാല്‍ ചിലവ് കുറഞ്ഞ ജൈവ നെല്‍കൃഷി വ്യാപിപ്പിക്കുവാന്‍ കഴിയുമെന്നതാണ് മേഖലയിലെ മറ്റു കര്‍ഷരുടെ പ്രതീക്ഷ.












Click it and Unblock the Notifications