Get Updates
Get notified of breaking news, exclusive insights, and must-see stories!

വിചിത്ര പ്രതിഭാസങ്ങളിൽ പകച്ച് കേരളം; മണ്ണ് ചുട്ടുപഴുക്കുന്നു!! മണ്ണിരകൾ ചത്തൊടുങ്ങുന്നു.....

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്നും കേരളം കരകയറുകയാണ്. മഴ മാറിയിട്ടും പ്രളയക്കെടുതികൾ തീരുന്നില്ല. പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴും വീണ്ടും ആശങ്ക പരത്തുകയാണ് ചില വിചിത്ര പ്രതിഭാസങ്ങൾ.

ഭൂമി വിണ്ടു കീറുകയും, തെന്നി മാറുകയും ഇടിഞ്ഞു നീങ്ങുകയുമൊക്കെ ചെയ്യുന്ന പ്രതിഭാസങ്ങളാണ് മലയോരമേഖലയിൽ ഉണ്ടായിരിക്കുന്നത്. ആശങ്ക പരത്തുന്ന മറ്റൊരു പ്രതിഭാസമാണ് മണ്ണ് ചുട്ട്പഴുക്കുന്നത്. മണ്ണിന്റെ മാറ്റം തിരിച്ചറിയാനായി പഠനം തുടങ്ങിയിട്ടുണ്ട്.

ചുട്ടുപഴുക്കുന്നു

ചുട്ടുപഴുക്കുന്നു

ചൂടുകൂടി മണ്ണ് ചുട്ടുപഴുക്കുന്ന പ്രതിഭാസമാണ് സംസ്ഥാനത്തിപ്പോൾ കണ്ടുവരുന്നത്. പ്രളയത്തിന് ശേഷം ചൂടുകൂടുതലായാണ് അനുഭവപ്പെടുന്നത്. പകൽ സമയത്ത് വൻ തോതിൽ ചൂട് കൂടുന്ന പശ്ചാത്തലത്തിലാണ് ഇത്. എന്നാൽ രാത്രി സമയങ്ങളിൽ വല്ലാതെ ചൂട് കുറയുന്നതായും കണ്ടുവരുന്നുണ്ട്.

മണ്ണിരകൾ

മണ്ണിരകൾ

പല സ്ഥലങ്ങളിലും മണ്ണിരകളും മറ്റ് സൂഷ്മ ജീവികളും ചാവുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ചൂട് കൂടി മണ്ണിലെ ജലാംശം നഷ്ടപ്പെട്ടതാകാം ഇതിന് കാരണമെന്നാണ് നിഗമനം. ഇത്തരം പ്രതിഭാസങ്ങലെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

രോഗങ്ങൾ

രോഗങ്ങൾ

വെള്ളപ്പൊക്കത്തിന് ശേഷം കാർഷിക വിളകളിൽ ധാരാളമായി രോഗങ്ങൾ ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്. തുടർച്ചയായി വെള്ളം കെട്ടിനിന്നത് കുമിൾ രോഗങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. കാർഷിക വിളകളിൽ തടുതുരപ്പൻ പുഴുവിന്റെ ശല്യവും ഭീഷണിയാകുകയാണ്.

ഇനിയും എലിപ്പനി?

ഇനിയും എലിപ്പനി?

പ്രളയബാധിത മേഖലകളിൽ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ എലികളുടെ ശല്യം വീണ്ടും കൂടാൻ സാധ്യതയുണ്ട്. ഇവ വ്യാപകമായ രീതിയിൽ കൃഷി നശിപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് വീണ്ടും എലിപ്പനി ഭീതിയുണ്ടാകാനും ഇത് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഒരു വർഷത്തോളം

ഒരു വർഷത്തോളം

വ്യാപകമായ രീതിയിലുള്ള കൃഷി നാശമാണ് സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടർന്ന് ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിലെ തിരിച്ച് വരവിന് ഒരു വർഷത്തോളം എടുക്കുമെന്നാണ് വിദഗ്ധർ വിലയിരുന്നുന്നത്.

തുലാവർഷം

തുലാവർഷം

സംസ്ഥാനത്ത് ഇത്തവണ അതിശക്തമായ മഴയാണ് പെയ്തത്. ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി. ഇനി വരുന്നത് തുലാവർഷമാണ്. തുലാമവ കനത്താൽ സ്ഥിതി അതീവ ഗുരുതരമാകും.

പഠനം തുടങ്ങി

പഠനം തുടങ്ങി

മണ്ണിന്റെ ഘടനയിൽ വരുന്ന മാറ്റം പഠിക്കാനായി കാർഷിക സർവകലാശാല പഠനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പത്ത് ജില്ലകളിൽ നിന്നും മണ്ണിന്റെ സാമ്പിൾ ശേഖരിച്ചു. ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+