Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി സാധ്യതകൾ ഇല്ല... കൃത്യം, കൃത്യമായി തന്നെ കാലാവസ്ഥ പ്രവചനം, ദി വെതർ കമ്പനി ഇന്ത്യയിലേക്ക്....

കൊച്ചി: ഇനി മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് സ്ഥിരം പല്ലവി വേണ്ട. ഇനി കൃത്യമായി തന്നെ കാലാവസ്ഥ അറിയാം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സമ്പൂർണ്ണ കാലാവസ്ഥ പ്രവചനമൊരുക്കാൻ ദി വെതർ കമ്പനി ഇന്ത്യയിലേക്ക് വരുന്നു. ഏറ്റവും കൃത്യമായി കാലാവസ്ഥ പ്രവചിക്കുന്ന സ്ഥാപനമെന്നാണ് ദി വെതർ കമ്പനിയെ വിശേഷിക്കുന്നത്. ടൈംസ് ബ്രിഡ്ജുമായാണ് കൈകോർക്കുന്നത്.

അന്താരാഷ്ട്ര കമ്പ്യൂട്ടർ സ്ഥാപനമായ ഐൈബിഎമ്മിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ദി വെതർ കമ്പനി. ടൈംസ് ഗ്രൂപ്പിന്റെ ആന്താരാഷ്ട്ര നിക്ഷേപ പങ്കാളിത്ത വിഭാഗമായ ടൈംസ് ബ്രിഡ്ജുമായാണ് കൈകോർക്കുന്നത്. കാലാവസ്ഥമാറ്റങ്ങൾ, പ്രാദേശിക കലാവസ്ഥ വിവരങ്ങൾ, കൃഷി സംബന്ധമായ കാര്യങ്ങൾ എന്നിവ അറിയിക്കാനുള്ള പങ്കാലിത്തമാണ് ദി വെതർ കമ്പനിയും ടൈംസ് ബ്രിഡ്ജും തമ്മിലുള്ളത്.

Weather

ഇന്ത്യയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കൂടി വരികയാണ്. ഇത് പ്രതിരോധിക്കാൻ ദി വെതർ കമ്പനിക്കാകും. ദി വെതർ കമ്പനി ദി വെതർ ചാനൽ എന് പേരിൽ 1982ൽ അമേരിക്കയിലാണ് സ്ഥാപിതമായത്. കാലാവസ്ഥ മാറ്റം ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്. കൃത്യമായ നിലയിൽ കാലാവസ്ഥ പ്രവചനം നടത്താൻ സാധിച്ചാൽ ജനങ്ങൾക്ക് കൃഷി, യാത്ര തുടങ്ങിയ നിരവധി കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ കൃത്യമായ കാലാവസ്ഥ പ്രവചനം നിർണ്ണായകമാണെന്ന് ടൈംസ് ബ്രിഡിജിന്റെ പബ്ലിഷിങ് ആന്റ് ക്രിയേറ്റീവിന്റെ സീനിയർ ഡയറക്ടർ താനെ റിച്ചാർഡ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+