പൊതുസ്ഥലത്ത് 'കാര്യം സാധിക്കുന്ന' കേന്ദ്രമന്ത്രി!! തോക്ക് പിടിച്ച് സൈനികര്‍, നാണക്കേട്
ഈ ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല. ഇന്ത്യന്‍ എക്സ്പ്രസാണ് ഫോട്ടോ വാര്‍ത്തയാക്കിയത്. എന്നാണ് ഫോട്ടോ എടുത്തതെന്ന് ട്വിറ്ററില്‍ പറയുന്നില്ല. ഒരു ഫോട്ടോയും പരിഹാസ വാക്കുകളും മാത്രമാണ് ട്വിറ്ററില്‍.
ദില്ലി: കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ഫോട്ടോകള്‍ പുറത്ത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ ട്വിറ്ററിലാണ് മന്ത്രിയുടെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്. കനത്ത സുരക്ഷയിലായിരുന്നു മന്ത്രി കാര്യം സാധിച്ചത്.
കനത്ത സുരക്ഷക്കിടെ കേന്ദ്രമന്ത്രി ശുചിത്വ ഭാരതത്തിന് ശക്തി പകരുന്നു. വരള്‍ച്ച മൂലം കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്ത് കൃഷി മന്ത്രി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു- എന്ന പരിഹാസ വാക്കുകളും ഫോട്ടോക്കൊപ്പം ട്വിറ്ററിലുണ്ട്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ബിഹാറില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി പൊതുസ്ഥലത്ത് ശങ്ക തീര്‍ത്തത്. ബിജെപിയുടെ ബിഹാര്‍ സംസ്ഥാന പ്രസിഡന്റായിരുന്നു രാധാ മോഹന്‍ സിങ്. വിഷയം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.
എന്നാല്‍ ഈ ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല. ഇന്ത്യന്‍ എക്സ്പ്രസാണ് ഫോട്ടോ വാര്‍ത്തയാക്കിയത്. എന്നാണ് ഫോട്ടോ എടുത്തതെന്ന് ട്വിറ്ററില്‍ പറയുന്നില്ല. ഒരു ഫോട്ടോയും പരിഹാസ വാക്കുകളും മാത്രമാണ് ട്വിറ്ററില്‍. മതിലിനോട് ചേര്‍ന്ന് നിന്നു മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ഫോട്ടോയാണ് ഒന്ന്, മറ്റൊന്ന് മന്ത്രി വാഹനത്തിലേക്ക് കയറാന്‍ വേണ്ടി പോകുന്ന ചിത്രമാണ്.
കഴിഞ്ഞ മാസം മധ്യപ്രദേശിലുണ്ടായ കര്‍ഷക പ്രക്ഷോഭത്തിനിടെയും കൃഷി മന്ത്രി രാധാ മോഹന്‍ സിങ് വിവാദം സൃഷ്ടിച്ചിരുന്നു. രാംദേവ് നടത്തുന്ന യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ മോത്തിഹാരിയില്‍ എത്തിയതായിരുന്നു കൃഷി മന്ത്രി. കര്‍ഷകര്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തിലുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, യോഗ കീ ജയ്, യോഗ ചെയ്യൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications