Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൃഷി' തുടങ്ങിയ ടെക്കിയെ ഭാര്യ ഉപേക്ഷിച്ചു, പോയത് 6 ലക്ഷം!

ബെംഗളൂരു: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് എന്ന് പറഞ്ഞ് വിവാഹം കഴിച്ചിട്ട് ഭര്‍ത്താവ് കൃഷിപ്പണിക്ക് പോയാല്‍ എങ്ങനിരിക്കും. ഇതാ ഇങ്ങനിരിക്കും. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് മടുത്ത് കൃഷിപ്പണിക്കിറങ്ങിയ ചിത്രദുര്‍ഗ സ്വദേശിയായ 38 കാരന് നഷ്ടപ്പെട്ടത് സ്വന്തം ഭാര്യയെ. കൃഷിയാണ് പണിയെങ്കില്‍ താനില്ല കൂടെ എന്ന് പറഞ്ഞാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്.

ഭാര്യ ഉപേക്ഷിച്ച് പോകുക മാത്രമല്ല, വിവാഹമോചന സമയത്ത് 6 ലക്ഷം രൂപ കൂടി കൊടുക്കേണ്ടി വന്നു എന്നാണ് ഇയാള്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് കുടുംബകോടതിയില്‍ ഇവരുവരും വേര്‍പിരിഞ്ഞത്. 6 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുത്തു. 2007 ലാണ് ഇവര്‍ വിവാഹിതരായത്. 6 വയസ്സുള്ള ഒരു മകനുണ്ട്.

farmers

എം സി എ കഴിഞ്ഞ് ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ബാംഗ്ലൂരിലെ ഒച്ചയും ബഹളവും ഒഴിവാക്കി നാട്ടില്‍ കൃഷി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജോലി രാജിവെക്കാന്‍ പറ്റില്ലെന്ന് ഭാര്യ കട്ടായം പറഞ്ഞു. തര്‍ക്കം കോടതിയിലെത്തിയത് വിവാഹമോചനത്തിന്റെ രൂപത്തിലാണ്. 2013 നവംബറിലാണ് ബെംഗളൂരുവിലെ കുടുംബക്കോടതിയില്‍ ഇവരെത്തിയത്.

എന്നാല്‍ ഭര്‍ത്താവിന്റെ അമിത മദ്യപാനമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് ഭാര്യ പറയുന്നത്. ഭര്‍ത്താവ് നല്‍കിയ 6 ലക്ഷം രൂപ മകന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. രണ്ടാമതൊന്ന് കൂടി ആലോചിക്കണോ എന്ന് കോടതി ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. ബെംഗളൂരു സ്വദേശിയായ ഇവര്‍ എം ബി എ ബിരുദധാരിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+