കക്കാട്ടുകടയില്‍ കാട്ടുപന്നിയാക്രമണം രൂക്ഷം: വന്‍ കൃഷിനാശം
കട്ടപ്പന: ഇടുക്കി കാഞ്ചീയാര്‍ കക്കാട്ട് കടയില്‍ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷം. ഒരാഴ്ചയായി മേഖലയിലെ നിരവധി കൃഷിയിടങ്ങളാണ് കാട്ടുപന്നികള്‍ കുട്ടത്തൊടെയെത്തി നശിപ്പിച്ചത്. കക്കാട്ടുകട സ്വദ്ദേശി ചേരിപ്പുറത്ത് പ്രിന്‍സിന്റെ 2 എക്കറോളം കുരുമുളകുതോട്ടമാണ് ഏറ്റവും ഒടുവിലായി കാട്ടുപന്നികള്‍ നശിപ്പിച്ചത്.
പലരും വന്‍തുക കടമായി എടുത്ത് പാട്ടത്തിനും മറ്റും കൃഷിചെയ്തു വരുന്നതിനിടയിലാണ് പല കൃഷിയിടങ്ങളും കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാശിച്ചത്. ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ കുറെ നാളുകളായി തുടര്‍ച്ചയായി പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഒരാഴ്ചയിലേറെയായി പ്രദേശത്തെ ഒട്ടുമിക്ക പറമ്പുകളിലും കാട്ടുപന്നികള്‍ മണ്ണ് കുത്തിയിളക്കി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. പ്രന്‍സിന്റെ തോട്ടത്തിലെ കുരുമുളക് ചെടികള്‍ തിരിയിട്ടു തുടങ്ങിയ സാഹചര്യത്തിലാണ് തിരിച്ചടിയായി കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ എത്തിയത്. നിലവില്‍ പൂര്‍ണമായും കൊടിത്തോട്ടം മുഴുവന്‍ ചുവടോടെ ഇളക്കി മറിച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. വേരുകള്‍ക്ക് ഇളക്കംതട്ടിയാതിനാല്‍ കുരുമുളക് വള്ളികള്‍ പൂര്‍ണമായും വാടിയ നിലയിലാണ്.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇവ പൂര്‍ണമായും ചീഞ്ഞുപോകുമെന്നു പ്രിന്‍സ് പറഞ്ഞു. രാത്രികാലങ്ങളില്‍ 100 ലലധികം കാട്ടുപന്നികളാണ് മേഖലയിലെ കൃഷിയിടങ്ങളില്‍ നാശംവിതക്കാന്‍ എത്തുന്നത. കൃഷിഭവനിലും വനംവകുപ്പിലും പരാധികള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാട്ടുപന്നികള്‍ വരാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിച്ചിട്ടില്ല. കൃഷിക്കാര്‍ ഏറെയുള്ള പ്രദേശത്ത് നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പലരും കൃഷി ഉപേക്ഷിച്ച് കടക്കെണിയിലേക്കാവും എന്നതാണ് വസ്തുത.












Click it and Unblock the Notifications