ബുധൻ കർക്കിടക രാശിയിലേക്ക്; സ്വർണവും പണവും നിനച്ചിരിക്കാതെ കിട്ടും, ആഗ്രഹിച്ച ജോലി സ്വന്തമാവും!

സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റം ഒരു പുതിയ കാര്യമേ അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സ്വാഭാവിക പ്രതിഭാസമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന നേട്ടങ്ങൾ അത്ര ചെറുതല്ലെന്ന് എപ്പോഴും ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ കാരണമാണ്.

Advertisement

ഗ്രഹങ്ങൾ എല്ലാം തന്നെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കുന്നതാണ്. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയായിരിക്കും. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

Advertisement

പറഞ്ഞുവന്നത് ഒരു പ്രധാനപ്പെട്ട ഗ്രഹത്തിന്റെ മാറ്റത്തെ കുറിച്ചാണ്. ജോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധന്‍ അറിവ്, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനാണ്. ഒട്ടേറെ സവിശേഷതകൾ കൂടിയുള്ള ബുധൻ ഓഗസ്‌റ്റ് അഞ്ചിന് കർക്കിടക രാശിയിലേക്ക് പ്രവേശിക്കുമ്പോൾ വലിയ നേട്ടമാണ് ചില രാശിക്കാർക്ക് ലഭിക്കുക. ആർക്കൊക്കെ എന്നറിയാം.

മേടം

മേടം രാശിക്കാർക്ക് കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങും. മാത്രമല്ല വീട്, ഭൂമി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ആശയവിനിമയ മികവ് വർധിക്കുന്നതിനാൽ മേലുദ്യോഗസ്ഥരുടെ അംഗീകാരംവും പ്രശംസയും ലഭിച്ചേക്കാം. ദീർഘകാലമായി മുടങ്ങിക്കിടന്ന ചില കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്. സാമ്പത്തികമായി ഇക്കാലയളവിൽ ഇക്കൂട്ടർക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാം.

Advertisement

മിഥുനം

മിഥുനം രാശിക്കാർക്ക് സാമ്പത്തികമായി ഗുണകരമായ സമയമാണ്. പുതിയ വരുമാന മാർഗങ്ങൾ തുറക്കുകയും ബിസിനസിൽ ലാഭം വർധിക്കുകയും ചെയ്യാം. വ്യാപാരികൾക്ക് പുതിയ കരാറുകൾ ലഭിക്കാനും നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകാനും സാധ്യത. ആത്മവിശ്വാസം വർധിക്കുന്നതിനൊപ്പം സംസാരശൈലിയും മറ്റുള്ളവരെ സ്വാധീനിക്കാൻ സഹായിക്കും. നിങ്ങൾ നിനച്ചിരിക്കാതെ സ്വർണവും പണവും നിങ്ങളിലേക്ക് വന്നെത്തും.

കർക്കടകം

സ്വന്തം രാശിയിലേക്ക് ബുധൻ പ്രവേശിക്കുന്നതിനാൽ കർക്കടകം രാശിക്കാർക്ക് ഇത് ഏറെ അനുകൂലമായ മാറ്റമായി കണക്കാക്കപ്പെടുന്നു. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കാനും ജോലിയിൽ പുരോഗതി നേടാനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാകുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. ഇക്കൂട്ടരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരും. പങ്കാളിത്ത ബിസിനസിൽ ഓണക്കാലത് നല്ല ലാഭം കൈവരും.

Advertisement

കന്നി

കന്നി രാശിക്കാർക്ക് ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ സമയം സഹായകമാകും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നതിനാൽ പുതിയ പദ്ധതികൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. മത്സരപരീക്ഷകൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ഇത് അനുകൂല സമയമാണ്. വർഷങ്ങളായി ഇവർ ആഗ്രഹിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ആ ജോലി ഇവരെ തേടി എത്തും.