ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം

ജ്യോതിഷത്തില്‍ ബുധന്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ബുദ്ധി, വിവേകം, ആശയവിനിമയം, സാമ്പത്തികം, ബിസിനസ് എന്നിവയുടെ പ്രധാന കാരകനായാണ് ബുധനെ കണക്കാക്കുന്നത്. നവഗ്രഹങ്ങളില്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന പദവിയും ബുധന് കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. അതിനാല്‍ ബുധന്റെ ഓരോ രാശിമാറ്റങ്ങളും ചലനങ്ങളിലെ വ്യതിയാനങ്ങളും മനുഷ്യജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്നതാണ്.

Advertisement

ജൂലൈ 24-ന് മിഥുന രാശിയില്‍ വെച്ച് ബുധന്‍ തന്റെ നേര്‍രേഖയിലുള്ള സഞ്ചാരം വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്. ജ്യോതിഷപരമായ വിശകലനങ്ങളില്‍ ഒരു ഗ്രഹത്തിന്റെ വക്രഗതിയിലുള്ള വലിയ ചലനം അവസാനിച്ച് നേര്‍ മാര്‍ഗത്തിലൂടെയുള്ള യാത്ര തുടങ്ങുന്നതിനെയാണ് 'മാര്‍ഗി' എന്ന് പറയുന്നത്. മിഥുനം രാശിയിലെ ബുധന്റെ നേര്‍രേഖാ ചലനം ഒക്ടോബര്‍ 24 വരെ ബുധന്‍ തുടരും.

Advertisement

അതായത് വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ ബുധന്‍ വീണ്ടും വക്രഗതിയിലുള്ള മറ്റൊരു മാറ്റത്തിലേക്ക് തിരിയുകയുള്ളൂ. നേര്‍രേഖയിലുള്ള ബുധന്‍ സ്വന്തം സ്വക്ഷേത്രത്തില്‍ ഉദിച്ചുനില്‍ക്കുമ്പോള്‍ ഏതൊരു കാര്യത്തിലും കൃത്യത കൈവരിക്കാന്‍ വഴിയൊരുക്കും. ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവ് അനുകൂലമായിരിക്കും.

കാരണം മിഥുനം രാശി എന്നത് കാലപുരുഷന്റെ മൂന്നാമത്തെ ഭാവമാണ്. മൂന്ന് മാസക്കാലത്തോളം തുടരുന്ന ബുധന്റെ മിഥുനം രാശിയിലെ ഈ നേര്‍രേഖാ പ്രയാണം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. എന്നിരുന്നാലും ഇതില്‍ മൂന്ന് പ്രധാനപ്പെട്ട രാശിക്കാര്‍ക്ക് ഈ സമയം സുവര്‍ണ്ണ കാലഘട്ടമായി മാറും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മിഥുനം രാശിയിലെ ബുധന്റെ നേര്‍രേഖാ ചലനം ഗുണകരമാകുക എന്ന് നോക്കാം..

Advertisement

മിഥുനം

മിഥുനം രാശിയിലെ ബുധന്റെ നേര്‍രേഖാ ചലനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മിഥുന രാശിക്കാരുടെ ജാതകത്തിലെ ലഗ്‌നത്തിന്റെയും അതായത് ഒന്നാം ഭാവത്തിന്റെയും നാലാം ഭാവത്തിന്റെയും പ്രധാന അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ അനിതര സാധാരണമായ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ ഒട്ടനവധി മാറ്റങ്ങള്‍ ഈ മൂന്ന് മാസത്തിനുള്ളില്‍ സംഭവിച്ചേക്കാം.

തൊഴില്‍ മേഖലകളില്‍ പുതിയതും ഉത്തരവാദിത്തമുള്ളതുമായ ഉന്നത പദവികള്‍ നിങ്ങളെ തേടിയെത്തും. കഠിനാധ്വാനത്തിന് അര്‍ഹിച്ച അംഗീകാരങ്ങളും പ്രശസ്തിയും ലഭിക്കാന്‍ സാഹചര്യമൊരുങ്ങും. തര്‍ക്കത്തിലുള്ള പൂര്‍വിക സ്വത്തുക്കളില്‍ നിന്നും ഈ സമയത്ത് വലിയ തോതിലുള്ള സാമ്പത്തിക ലാഭങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കരിയറില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടുന്നത് വഴി നിങ്ങളുടെ ധനസ്ഥിതി മുന്നത്തേക്കാള്‍ കൂടുതല്‍ ഭദ്രമാകും.

Advertisement

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ ബുധന്റെ നേര്‍രേഖാ ചലനം ഗുണം ചെയ്യും. ചിങ്ങ രാശിക്കാരുടെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപനായാണ് ജ്യോതിഷത്തില്‍ ബുധനെ കണക്കാക്കുന്നത്. ഇപ്പോള്‍ ബുധന്‍ നിങ്ങളുടെ നേട്ടങ്ങളുടെ ഭാവത്തിലൂടെയാണ് സംക്രമിക്കുന്നത്. ഈ സ്ഥാനത്ത് ബുധന്‍ നേര്‍രേഖയിലാകുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ മുന്‍പത്തേക്കാള്‍ വളരെ ശക്തമാകും.

കരിയറില്‍ പുതിയ കുതിച്ചുചാട്ടവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി നിങ്ങള്‍ ഇതിനകം തയ്യാറാക്കിയ ഓരോ പുതിയ പദ്ധതികളും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാം. നിങ്ങളുടെ സാമ്പത്തിക സ്രോതസ് ഇരട്ടിയായി വര്‍ധിക്കും. കുടുംബവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനിന്നിരുന്ന പിണക്കങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ സാധിക്കും.

Advertisement

വൃശ്ചികം

മിഥുനം രാശിയിലെ ബുധന്റെ നേര്‍രേഖാ ചലനം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ദീര്‍ഘകാലമായി കരിയറിലും കുടുംബത്തിലും നേരിട്ട് വന്നിരുന്ന പല വെല്ലുവിളികളും മാറും. ജോലിയില്‍ ശമ്പളവര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. പുതിയ സ്ഥലം, വാഹനം എന്നിവ സ്വന്തമാക്കണം എന്ന നിങ്ങളുടെ ആഗ്രഹം ഈ അനുകൂല സമയത്ത് സഫലമാകും.