ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യത.. പുതിയ വീട്ടിലേക്ക് താമസം മാറും; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മനുഷ്യന്റെ ജീവിതത്തിലും ഭൂമിയിലെ സംഭവങ്ങളിലും ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് ജ്യോതിഷം എന്നാണ് പൊതുവെ പറയപ്പെടുന്നത്.

Advertisement

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ശാഖയാണ് ജാതകം. ഒരു വ്യക്തി ജനിക്കുന്ന സമയത്തെ ആകാശത്തിലെ ഗ്രഹനില, ജന്മനക്ഷത്രം, ജനന സമയം, രാശിക്കൂറ് എന്നിവ പരിശോധിച്ചാണ് ജാതകം തയ്യാറാക്കുന്നത്. ഇത് വ്യക്തിയുടെ സ്വഭാവ സവിശേഷതകളെയും ഭാവിയിലെ സംഭവങ്ങളെയും സൂചിപ്പിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്.

Advertisement

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിന് വിധേയമാകാറുണ്ട്.

Advertisement

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെ പറയുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം എല്ലാ വിധത്തിലുമുള്ള ഐശ്വര്യം പ്രദാനം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷത്തില്‍ ചന്ദ്രന് വലിയ പ്രാധാന്യമുണ്ട്. നിഴല്‍ ഗ്രഹം എന്നാണ് ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. ആത്മാവ്, മനസ് എന്നിവയുടെ പ്രതീകം കൂടിയായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. ഇന്ന് ഇത്തരത്തില്‍ ചന്ദ്രന്‍ രാശി മാറ്റത്തിന് വിധേയമാകാന്‍ പോകുകയാണ്. നിലവില്‍ മിഥുനം രാശിയിലാണ് ചന്ദ്രനുള്ളത്.

Advertisement

ഇന്ന് രാത്രിയോടെ ചന്ദ്രന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്ക് മാറും. ചന്ദ്രന്റെ സംക്രമണം ഓരോ രണ്ടര ദിവസം കൂടുമ്പോഴും സംഭവിക്കുന്നതാണ്. എന്നിരുന്നാലും അതിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇന്നത്തെ ചന്ദ്രന്റെ രാശി മാറ്റം ആര്‍ക്കൊക്കെയാണ് ഗുണകരമാകാന്‍ പോകുന്നത് എന്ന് നോക്കാം...

കര്‍ക്കടകം

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനാകും. ഗൃഹപ്രവേശന ചടങ്ങില്‍ അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വീട്ടില്‍ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Advertisement

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള ചന്ദ്രന്റെ മാറ്റം ഗുണകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇതുവഴി അളവറ്റ സമ്പാദ്യമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ലോട്ടറിയില്‍ ബംപര്‍ സമ്മാനം വരെ അടിക്കാനുള്ള സാധ്യത കാണുന്നു.