ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. മലയാള മാസത്തിന് അനുസൃതമായി 12 രാശിക്കാരും ഉണ്ട്. സൗരയൂഥത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളാണ് ഉള്ളത്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷത്തില്‍ ചന്ദ്രന് വലിയ പ്രാധാന്യമുണ്ട്. സൂര്യന്‍ കഴിഞ്ഞാല്‍ വ്യക്തികളുടെ ജീവിതത്തേയും ജാതകത്തേയും നേരിട്ട് ബാധിക്കുന്നത് ചന്ദ്രനാണ്. മനസ്, ആത്മാവ്, സഞ്ചാരം എന്നിവയുടെ കാരകനായിട്ടാണ് ചന്ദ്രനെ ജ്യോതിഷത്തില്‍ കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ധനു രാശിയിലുള്ള ചന്ദ്രന്‍ ഓഗസ്റ്റ് 23 ഞായറാഴ്ച മകരം രാശിയിലേക്ക് സംക്രമിക്കുകയാണ്. ശ്രാവണമാസത്തിന്റെയും തിരുവോണത്തിന്റെയും ആഘോഷങ്ങള്‍ കൊടിയേറുന്ന സമയത്താണ് നിര്‍ണായകമായ ചന്ദ്രന്റെ രാശി മാറ്റം നടക്കുന്നത് എന്നതിനാല്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഓഗസ്റ്റ് 25 വരെ ചന്ദ്രന്‍ ഇനി മകരം രാശിയിലൂടെയായിരിക്കും സഞ്ചരിക്കുന്നത്. മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ചിങ്ങം ചിങ്ങം രാശിക്കാര്‍ക്ക് മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം ഗുണകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കാം. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ലകാലമാണ്. വലിയ ലാഭം കൊയ്യാനുള്ള അവസരം ഇക്കാലയളവില്‍ ലഭിക്കും. തുലാം മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തികമായി വലിയ നിലയിലെത്താനാകും. കുടുംബാംഗങ്ങള്‍ക്കിടയിസല്‍ ഐക്യവും പരസ്പര സ്‌നേഹവും വര്‍ധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. ധനു ധനു രാശിക്കാര്‍ക്ക് മകരം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വലിയ വിജയം സ്വന്തമാക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.