പുതിയ വീടും കാറും കൈയിലേക്ക്..! അളവറ്റ ധനം ലഭിക്കും, ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും.

Advertisement

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. മനസിന്റെയും ആത്മാവിന്റേയും പ്രതീകമായി കണക്കാക്കുന്ന ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ തങ്ങാറുള്ളൂ. ഇന്ന് പുലര്‍ച്ചെ ഏകദേശം 06:35-ഓടെ ചന്ദ്രന്‍ മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി ശനിയാഴ്ച വരെ കുംഭം രാശിയിലായിരിക്കും ചന്ദ്രന്റെ സഞ്ചാരം.

Advertisement

കുംഭം രാശിയെ ഭരിക്കുന്നത് ശനിദേവനാണ്. ചന്ദ്രന്റെ കുംഭം രാശിയിലേക്കുള്ള പ്രവേശനം ജ്യോതിഷപരമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ചന്ദ്രന്റെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം..

തുലാം

തുലാം രാശിക്കാര്‍ക്ക് ചന്ദ്രന്റെ കുംഭം രാശിയിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് അധികം താമസിയാതെ താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

Advertisement

വൃശ്ചികം

ചന്ദ്രന്റെ കുംഭം രാശിയിലേക്കുള്ള പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകൡ വിജയിക്കാനാകും.

മകരം

മകരം രാശിക്കാര്‍ക്ക് ചന്ദ്രന്റെ കുംഭം രാശിയിലേക്കുള്ള പ്രവേശനം ശുഭകരമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സുഖപ്രദവും സന്തോഷം നിറഞ്ഞതുമായിരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിവാഹം കഴിഞ്ഞ് കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അധികം വൈകാതെ സന്താനഭാഗ്യം ലഭിക്കും.

Advertisement

മേടം

ചന്ദ്രന്റെ കുംഭം രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വീടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുകൂലമായ സമയം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി അഭിവൃദ്ധിയിലെത്തിക്കും.