ദേവശയനി ഏകാദശി മുതൽ എല്ലാം മാറും; ഈ രാശിക്കാർക്ക് സർക്കാർ ജോലി, ബാങ്ക് ബാലൻസ് കുത്തനെ ഉയരും!

സനാതന ധർമ്മത്തിൽ ഏകാദശി തിഥിക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്. എല്ലാ മാസവും രണ്ട് ഏകാദശികൾ വരാറുണ്ട്. ഭഗവാൻ മഹാവിഷ്‌ണുവിന്റെ അനുഗ്രഹം നേടുന്നതിനും മനസിന്റെയും ശരീരത്തിന്റെയും ശുദ്ധിക്കുമായി ഭക്തർ ഈ ദിവസം വ്രതം അനുഷ്‌ഠിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. എല്ലാ ഏകാദശികൾക്കും അതിന്റേതായ പ്രത്യേകതയുണ്ടെങ്കിലും, അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേവശയനി ഏകാദശി.

Advertisement

ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയിലാണ് ദേവശയനി ഏകാദശി ആചരിക്കുന്നത്. ഈ ഏകാദശി ഹരി ശയനി ഏകാദശി, പദ്‌മ ഏകാദശി, യോഗനിദ്ര ഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്നു. പുരാണങ്ങളിൽ പറയുന്നത് അനുസരിച്ച് ഈ ദിവസം ഭഗവാൻ മഹാവിഷ്‌ണു ക്ഷീരസാഗരത്തിൽ ആദിശേഷൻമേൽ യോഗനിദ്രയിൽ പ്രവേശിക്കുന്നു. തുടർന്ന് നാല് മാസക്കാലം അദ്ദേഹം യോഗനിദ്രയിൽ തുടരുകയും കാർത്തിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ പ്രബോധിനി ഏകാദശി ദിവസമാണ് ഉണരുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

Advertisement

ദേവശയനി ഏകാദശി മുതൽ ചാതുർമാസം ആരംഭിക്കുന്നു. ഈ നാല് മാസക്കാലം ആത്മീയ ജീവിതത്തിന് ഏറെ പ്രാധാന്യമുള്ള സമയമായാണ് കരുതുന്നത്. ഈ കാലയളവിൽ ഭക്തർ കൂടുതൽ സമയം പ്രാർത്ഥന, ജപം, ധ്യാനം, വിഷ്‌ണു സഹസ്രനാമ പാരായണം, ഭാഗവത പാരായണം തുടങ്ങിയ ആത്മീയ കാര്യങ്ങൾക്കായി ചിലവഴിക്കുന്നു. ദാനം ചെയ്യുക, അന്നദാനം നടത്തുക, ദരിദ്രരെ സഹായിക്കുക, ക്ഷേത്രദർശനം നടത്തുക തുടങ്ങിയ പുണ്യകർമങ്ങൾ ചെയ്യുന്നതും വളരെ ശ്രേഷ്‌ഠമായി കണക്കാക്കപ്പെടുന്നു.

ഈ ദിവസം ഭക്തർ പുലർച്ചെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ഭഗവാൻ മഹാവിഷ്‌ണുവിനെ പൂക്കൾ, തുളസിയില, പഴങ്ങൾ, നൈവേദ്യം എന്നിവ സമർപ്പിച്ച് ആരാധിക്കുന്നു. പലരും ദിവസം മുഴുവൻ ഉപവാസം അനുഷ്‌ഠിക്കുകയും വിഷ്‌ണു മന്ത്രങ്ങൾ ജപിക്കുകയും ഭജനകൾ പാടുകയും ചെയ്യുന്നു. ചിലർ നിർജല വ്രതവും അനുഷ്‌ഠിക്കുമ്പോൾ, മറ്റുചിലർ പഴങ്ങളും പാലും മാത്രം കഴിച്ചുകൊണ്ടാണ് വ്രതം പാലിക്കുന്നത്. സ്വന്തം ആരോഗ്യത്തിന് അനുയോജ്യമായ രീതിയിലാണ് വ്രതം അനുഷ്‌ഠിക്കേണ്ടത്.

Advertisement

പറഞ്ഞുവന്നത് ദേവശയനി ഏകാദശിയുടെ പ്രത്യേകതകളെ കുറിച്ചാണ്. എന്നാൽ ഇത് ജ്യോതിഷപരമായ പല കാര്യങ്ങളുടെയും തുടക്കമാണ് എന്നത് പലർക്കും അറിയില്ല. അതിൽ പ്രധാനമാണ് ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. ദേവശയനി ഏകാദശി നാൾ മുതൽ ചില രാശിക്കാർക്ക് കാര്യമായ നേട്ടങ്ങളാവും വന്നുചേരുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.

മേടം

ഇവരുടെ ജീവിതത്തിൽ ഭൗതിക സുഖങ്ങളും ആഡംബരങ്ങളും വർധിക്കും. പുതിയ വരുമാന സ്രോതസുകൾ തുറക്കും. സാമ്പത്തിക നേട്ടമായിരിക്കും ഈ കാലയളവിൽ ഏറ്റവും അധികം ഉണ്ടാവുക. കുടുംബജീവിതം നന്നായി മുന്നോട്ട് പോവും. ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ സാധിക്കും, അതും കടം എടുക്കാതെ തന്നെ. ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും.

Advertisement

ഇടവം

ഈ സവിശേഷമായ ഏകാദശി സമയത്ത് ഭാഗ്യം ഇക്കൂട്ടരുടെ പക്ഷത്തായിരിക്കും. ഇവരുടെ പരിശ്രമങ്ങൾക്ക് വിജയം ഉറപ്പ്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തും. ഇവരുടെ ബാങ്ക് ബാലൻസ് കുത്തനെ ഉയരും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഇവർക്ക് തരണം ചെയ്യാൻ സാധിക്കും. അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് നിൽക്കും. പരീക്ഷകളിൽ വിജയിക്കും.

കന്നി

സാമ്പത്തികമായി ഇവർക്ക് അനുഗ്രഹകരമായേക്കാവുന്ന നാളുകളാണ് വരാനിരിക്കുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കൃത്യമായി പരിഹരിക്കാൻ കഴിയും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, സമയം അനുകൂലമായിരിക്കും. സർക്കാർ ജോലിക്ക് കിണഞ്ഞു പരിശ്രമിക്കുന്ന ആളുകളാണെങ്കിൽ നിരാശ വേണ്ട, ഉടൻ ജോലി കിട്ടും.

Advertisement

തുലാം

ഇക്കൂട്ടരുടെ കരിയറിലും ബിസിനസിലും പുതിയ അവസരങ്ങൾ വന്നുചേരും. ഇവരുടെ കഠിനാധ്വാനം ഫലം ചെയ്യും. ജോലിയിൽ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും ഉണ്ടാവും. പ്രണയത്തിൽ ഇക്കൂട്ടർ കാത്തിരുന്ന വാർത്ത വന്നെത്തും. ജീവിതം പഴയതിലും മനോഹരമാവും. സാമ്പത്തികമായി എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാവും. സുഹൃത്തുക്കൾ എല്ലാ ആവശ്യത്തിനും തുണയായി വരും.