എന്റമ്മോ..! വെറുതെയിരുന്നാലും പണം പോക്കറ്റില്‍!! നാളെ മുതല്‍ നാല് മാസത്തേക്ക് ഇവരുടെ നല്ലകാലം

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Advertisement

ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും അനുസൃതമായി പല ജ്യോതിഷ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ വേദ ജ്യോതിഷത്തിലും ഹൈന്ദവ പാരമ്പര്യത്തിലും സവിശേഷ പ്രാധാന്യമുള്ള നാല് മാസത്തെ കാലയളവായ ചതുര്‍മാസം ജൂലൈ 25-ന് ദേവശയനി ഏകാദശിയോടെ ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്, ഈ ദിവസം മുതല്‍ നവംബര്‍ 20-ലെ പ്രബോധനി ഏകാദശി വരെ വിഷ്ണു ഭഗവാന്‍ യോഗനിദ്രയില്‍ പ്രവേശിക്കുന്നു.

ജ്യോതിഷപരമായി വലിയ സവിശേഷതയാണ് ഈ കാലയളവിനുള്ളത്. ബാഹ്യമായ നേട്ടങ്ങളില്‍ നിന്ന് ആന്തരിക വളര്‍ച്ചയിലേക്ക് ശ്രദ്ധ തിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു കാലഘട്ടമായാണ് ദേവശയനി ഏകാദശിയെ കാണുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം, ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയില്‍ ആരംഭിച്ച് കാര്‍ത്തിക മാസത്തിലെ അതേ ഏകാദശിയില്‍ ചതുര്‍മാസം അവസാനിക്കുന്നു.

Advertisement

ചതുര്‍മാസത്തിലെ ഏറ്റവും ആത്മീയ പ്രാധാന്യമുള്ള മാസങ്ങളിലൊന്നാണ് ശിവന് സമര്‍പ്പിക്കപ്പെട്ട ശ്രാവണ മാസം. ജ്യോതിഷത്തില്‍, ഭക്തി, അച്ചടക്കം, ആത്മീയ ശുദ്ധീകരണം എന്നിവയുമായി ശ്രാവണ മാസത്തെ ബന്ധിപ്പിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ഇത്തരം സംഭവങ്ങള്‍ക്ക് വ്യക്തികളുടെ ജീവിതവുമായി വലിയ ബന്ധമുണ്ട്. എന്നാല്‍ എല്ലാ രാശിക്കാര്‍ക്കും ഇത് ഒരുപോലെയായിരിക്കില്ല സ്വാധീനം ചെലുത്തുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. നാളെ ആരംഭിക്കുന്ന ദേവശയനി ഏകാദശി തൊട്ട് നവംബര്‍ 20-ലെ പ്രബോധനി ഏകാദശി വരെയുള്ള നാല് മാസക്കാലം ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...

Advertisement

കന്നി

കന്നി രാശിക്കാര്‍ക്ക് നാളെ ആരംഭിക്കുന്ന ദേവശയനി ഏകാദശി ഏറെ അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി നല്ല നിലയില്‍ എത്തിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഡംബര ജീവിതമാണ് ഇനിയുള്ള നാല് മാസക്കാലം ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

തുലാം

നാളെ ആരംഭിക്കുന്ന ദേവശയനി ഏകാദശി തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയൊരു വീട് സ്വന്തമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും.

Advertisement

മകരം

മകരം രാശിക്കാര്‍ക്ക് നാളെ ആരംഭിക്കുന്ന ദേവശയനി ഏകാദശി ശുഭകരമായിരിക്കും. നാല് മാസക്കാലത്തേക്ക് രാജകീയ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.