സവിശേഷമായ ദ്വിദ്വാദശ യോഗം; പുതിയ വാഹനം അല്ലെങ്കിൽ വസ്‌തു വാങ്ങാം, ബോണസ് കിട്ടും, ഈ രാശിക്കാരോ?

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ പ്രത്യേക സ്ഥാനങ്ങൾ സൃഷ്‌ടിക്കുന്ന ശുഭയോഗങ്ങളിൽ ഒന്നാണ് ദ്വിദ്വാദശ യോഗം. രണ്ട് പ്രധാന ഗ്രഹങ്ങൾ പരസ്‌പരം രണ്ടാം സ്ഥാനത്തോ പന്ത്രണ്ടാം സ്ഥാനത്തോ സ്ഥിതി ചെയ്യുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഗ്രഹങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ച് ഈ യോഗം ശുഭഫലങ്ങളോ വെല്ലുവിളികളോ നൽകുമെങ്കിലും, ശുഭഗ്രഹങ്ങളുടെ സ്വാധീനത്തിൽ ദ്വിദ്വാദശ യോഗം രൂപപ്പെടുമ്പോൾ ചില രാശിക്കാർക്ക് ധനലാഭം, തൊഴിൽ പുരോഗതി, കുടുംബസൗഖ്യം, പുതിയ അവസരങ്ങൾ എന്നിവ ലഭിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.

Advertisement

ജ്യോതിഷപ്രകാരം നാളെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ തന്റെ ചലനം മാറ്റും. ബുധൻ കർക്കടക രാശിയിൽ വക്രഗതിയിലാണ്‌. ജൂലൈ ഏഴിന് ബുധൻ മിഥുന രാശിയിലേക്ക് കടക്കും. ബുധൻറ്‍റെ ഈ രാശി മാറ്റം ഈ അപൂർവ്വ രാജയോഗമായ ദ്വിദ്വാദശ യോഗം സൃഷ്‌ടിക്കും. അതായത് ഈ സമയം ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടവ രാശിയിലാണ്. ബുധന്റെ മിഥുന രാശിയിൽ പ്രവേശിക്കുന്നതോടെ വ്യാഴം ബുധന്റെ രണ്ടാം ഭാവത്തിലായിരിക്കും. ബുധൻ വ്യാഴത്തിന്റെ പന്ത്രണ്ടാം ഭാവത്തിലേക്ക് മാറും.

Advertisement

ഇതിലൂടെ ഉണ്ടാകുന്ന അപൂർവ്വ രാജയോഗം ചില രാശിക്കാർക്ക് വലിയ നേട്ടം തന്നെയാവും നൽകുക. അതിലൂടെ ചില രാശിക്കാരുടെ ജോലി, ധനം, ഭാഗ്യം എന്നിവയിൽ വലിയ നേട്ടങ്ങൾ ലഭിക്കും. എല്ലാ രാശിക്കാർക്കും ഇത് ഒരുപോലെ ഗുണമാവില്ല എന്നുറപ്പാണ്. എങ്കിലും ചില രാശിക്കാർക്ക് അത് കാര്യമായ നേട്ടങ്ങളും ജീവിത സൗഭാഗ്യങ്ങളും ഒക്കെ നൽകുമെന്നാണ് ജ്യോതിഷികൾ പ്രവചിക്കുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ഇത് ഗുണം ചെയ്യുക എന്നറിയാം.

മേടം

ദ്വിദ്വാദശ യോഗത്തിന്റെ അനുകൂല സ്വാധീനം മേട രാശിക്കാർക്ക് കരിയറിലും സാമ്പത്തിക മേഖലയിലും പുരോഗതി സമ്മാനിച്ചേക്കും. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം, ശമ്പളവർധന, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടാം. മികച്ച വരുമാനം ലഭിക്കുകയും ചെയ്യും. കുടുംബത്തിൽ സന്തോഷകരമായ ചടങ്ങുകൾ നടക്കാനും സാധ്യത. പുതിയ വാഹനം അല്ലെങ്കിൽ വസ്‌തു വാങ്ങാനുമുള്ള അവസരം. വിദേശവുമായി ബന്ധപ്പെട്ട ജോലികളിലും അനുകൂല വാർത്തകൾ ലഭിച്ചേക്കാം.

Advertisement

മിഥുനം

മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ വർധിക്കുകയും മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂർത്തിയാകുകയും ചെയ്യുന്ന സമയമായിരിക്കും ഇത്. കുടിശ്ശികയായി ലഭിക്കാനുള്ള പണം തിരികെ ലഭിക്കാനും പഴയ നിക്ഷേപങ്ങളിൽ നിന്ന് അപ്രതീക്ഷിത ലാഭം നേടാനും സാധ്യതയുണ്ട്. വ്യാപാരികൾക്ക് പുതിയ ഉപഭോക്താക്കളും വലിയ കരാറുകളും ലഭിക്കാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാവുകയും വീട്ടിൽ സമാധാനവും സന്തോഷവും പുലരുകയും ചെയ്യും. ആരോഗ്യകാര്യങ്ങളിൽ ചെറിയ ശ്രദ്ധ പുലർത്തിയാൽ ഈ സമയം കൂടുതൽ അനുകൂലമായി മാറും.

തുലാം

തുലാം രാശിക്കാർക്ക് ദ്വിദ്വാദശ യോഗം ഭാഗ്യവർധകമായ മാറ്റങ്ങൾ സമ്മാനിക്കുന്ന കാലഘട്ടമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ശമ്പളവർധന, ഇൻസെന്റീവ്, ബോണസ് തുടങ്ങിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. വിവാഹം ആലോചിക്കുന്നവർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും പരസ്‌പര വിശ്വാസവും ശക്തമാകും. ആത്മീയ കാര്യങ്ങളോടുള്ള താൽപര്യം വർധിക്കും. നിക്ഷേപങ്ങൾ സൂക്ഷ്‌മമായി നടത്തിയാൽ ഭാവിയിൽ വലിയ ലാഭം പ്രതീക്ഷിക്കാം.

Advertisement

മകരം

മകര രാശിക്കാർക്ക് ഈ യോഗം കരിയർ, ധനം, കുടുംബജീവിതം എന്നിവയിൽ ഒരുപോലെ അനുകൂല ഫലങ്ങൾ നൽകും. ജോലിയിൽ ദീർഘകാലമായി കാത്തിരുന്ന പുരോഗതി കൈവരിക്കാനും പുതിയ പദ്ധതികളുടെ ചുമതല ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസ് നടത്തുന്നവർക്ക് വരുമാനം വർധിക്കുകയും പുതിയ ശാഖകൾ ആരംഭിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ഭൂമി, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ വിജയകരമായി പൂർത്തിയാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ എത്തുകയും ബന്ധുക്കളുടെ പിന്തുണ ലഭിക്കുകയും ചെയ്യും. മാനസിക സമ്മർദ്ദം കുറയും. ദീർഘകാല നിക്ഷേപങ്ങൾ മികച്ച ലാഭം നൽകും.