അമ്പമ്പോ.. ഗജകേസരി രാജയോഗം പടിവാതില്‍ക്കല്‍! ഈ രാശിക്കാരുടെ തലവര തെളിഞ്ഞു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഒമ്പത് ഗ്രഹങ്ങളെയാണ് ജ്യോതിഷ പ്രകാരം കണക്കാക്കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Advertisement

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംഗമിക്കുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ജ്യോതിഷത്തില്‍ ഏറ്റവും ശ്രേഷ്ഠവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന അപൂര്‍വ്വ യോഗങ്ങളില്‍ ഒന്നാണ് ഗജകേസരി യോഗം. വ്യാഴത്തിന്റെയും ചന്ദ്രന്റേയും സംഗമം വഴിയാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷം വരെ വ്യാഴം നിലകൊള്ളാറുണ്ട് എന്നാണ് പറയപ്പെടുന്നത്.

Advertisement

എന്നാല്‍ മറുവശത്ത് ചന്ദ്രനാകട്ടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്നാണ്. വെറും രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ തങ്ങാറുള്ളത്. ജൂലൈ 14-ന് കര്‍ക്കടക രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി ഗജകേസരി രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ഏറെ പുണ്യവത്തായ ആഷാഢ അമാവാസി നാളിലാണ് ഈ ഗ്രഹസംഗമം നടക്കുന്നത് എന്നത് ഇതിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു.

ആഷാഢ അമാവാസിയും ഗജകേസരി രാജയോഗവും ഒരുമിച്ചെത്തുന്നത് ജ്യോതിഷത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇത് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ആഷാഢ അമാവാസി നാളിലാണ് ഈ ഗ്രഹസംഗമം അനുകൂലമായി തീരുക എന്ന് നോക്കാം.

Advertisement

മീനം

മീനം രാശിക്കാര്‍ക്ക് കര്‍ക്കടക രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. കരിയറിലും ബിസിനസിലും വലിയ തോതിലുള്ള മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും.

ഇടവം

കര്‍ക്കടക രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി പരിശ്രമിക്കുന്ന വിദേശത്തെ ജോലി ശരിയാകും. ആകര്‍ഷകമായ ശമ്പളമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. സമൂഹത്തില്‍ നിങ്ങളുടെ പദവിയും അന്തസും ഉയരുകയും സാമ്പത്തിക സ്ഥിതി മുന്‍പത്തേക്കാള്‍ ശക്തമായി മാറുകയും ചെയ്യും.

Advertisement

ചിങ്ങം

കര്‍ക്കടക രാശിയില്‍ വ്യാഴവും ചന്ദ്രനും സംഗമിക്കുന്നത് വഴി രൂപപ്പെടുന്ന ഗജകേസരി രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുകയും അതിലൂടെ വലിയ ധനലാഭം ഉണ്ടാകുകയും ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് മികച്ച ലാഭം കൊയ്യാനാകും.