വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അത് മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് പൊതുവെ കൽപ്പിച്ചിരിക്കുന്നത്. കാരണം ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ്. അതിനാൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് ജ്യോതിഷം പറഞ്ഞു വയ്ക്കുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഉന്മേഷം തന്നെ കൈവരുകയെന്നത് പതിവാണ്.
അതുകൊണ്ട് പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലുള്ള കാര്യങ്ങളല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.
പറഞ്ഞുവന്നത് രാജയോഗങ്ങളെ കുറിച്ചാണ്, അത്തരത്തിൽ ഒരു സുപ്രധാനമായ രാജയോഗമാണ് ഇനി വരാനിരിക്കുന്നത്. കർക്കടക രാശിയിൽ സവിശേഷമായ ഗജകേസരി രാജയോഗം സൃഷ്‌ടിച്ചിരിക്കുകയാണ് നിലവിൽ. കർക്കടക രാശിയിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്താലാണ് ഈ യോഗം രൂപം കൊള്ളുന്നത്. ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കാനും അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും ഈ രാജയോഗം സഹായിക്കും. ഇടവം ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം ഇവരെ സ്വാധീനിക്കും. ഇവർ ജീവിതത്തിലെ എല്ലാ മേഖലകളിലും ഇവർ ശോഭിക്കും. ഇവരുടെ വരുമാനം ഗണ്യമായി വർധിച്ചേക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ഓഫീസിൽ എല്ലാവരുടെയും പിന്തുണ എന്നിവ ഉറപ്പാണ്. മാത്രമല്ല ഇവർക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും ഗണ്യമായി ഉയരും. ഓഹരി വിപണി, റിയൽ എസ്‌റ്റേറ്റ്, ലോട്ടറി എന്നിവയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാനും സാധ്യത ഏറെയാണ്. മകരം കർക്കിടകത്തിലെ ഗജകേസരി രാജയോഗം ഇവർക്ക് എല്ലാം കൊണ്ടും അനുകൂലമായിരിക്കും. ഇവരുടെ ധൈര്യവും ആത്മവിശ്വാവും ഒക്കെ നന്നായി ഇത് വർധിപ്പിക്കും. ജോലിയിലും ബിസിനസിലും പുരോഗതി ഉറപ്പായിരിക്കും. കൂടാതെ കഠിനാധ്വാനം നല്ല സാമ്പത്തിക നേട്ടങ്ങളിലേക്ക് കൊണ്ടെത്തിക്കും. ശത്രുക്കളെ കീഴടക്കും. സഹോദരങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉറപ്പാണ്. കർക്കിടകം ഗജകേസരി യോഗം ഇവർക്ക് എന്തുകൊണ്ടും ഗുണകരമായിരിക്കും. ഈ രാശിയുടെ കർമ്മ ഭവനത്തിലേക്കാണ് വ്യാഴം മാറി വരുന്നത്. അതുകൊണ്ട് തന്നെ ഈ മാറ്റം ഇവർക്ക് ജോലിയിലും ബിസിനസിലും വിജയം കൊണ്ടുനൽകും. തൊഴിലില്ലാത്തവർക്ക് നല്ല ജോലി കണ്ടെത്താൻ സാധിക്കും. ബിസിനസുകാർക്ക് കാര്യമായ ലാഭം കൈവരാനുള്ള ഭാഗ്യമുണ്ടാവും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് പുതിയ തൊഴിൽ അവസരങ്ങളും തേടിയെത്തും. മിഥുനം ഈ രാശിയിൽ ജനിച്ചവർക്ക് ഗജകേസരി യോഗം വളരെ അനുകൂലമായ നേട്ടങ്ങൾ ആവും നൽകുക. പല മേഖലകളിലും ഇക്കൂട്ടർക്ക് പ്രതീക്ഷിച്ചതിലും മുന്നേറാൻ സാധിക്കും. സാമ്പത്തിക പുരോഗതിയുടെ സൂചനകൾ ഏറെ. സമ്പത്തിലും സമൃദ്ധിയിലും വർധനവ് ഉറപ്പായിരിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവ് ഗുണകരം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ചില ആനുകൂല്യങ്ങൾക്ക് സാധ്യത. പണത്തിന് ഒരു ബുദ്ധിമുട്ടും ഈ കാലയളവിൽ ഉണ്ടാവില്ല.