പൂരം നക്ഷത്രക്കാരുടെ കയ്യിലേക്ക് സ്വർണമെത്തും, ചതയംകാർക്ക് അപ്രതീക്ഷിത സ്ഥലം മാറ്റം, അറിയാം നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വാക്ചാതുര്യം പ്രകടമാകും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും.

Advertisement

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

Advertisement

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. അസാധാരണ വാക്‌സാമര്‍ത്ഥ്യ പ്രകടമാക്കും. വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹികസുഖം കുറയും. ഉറ്റവരുമായി കലഹിക്കാനിടവരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമതകള്‍ അനുഭവപ്പെടും.

Advertisement

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

Advertisement

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകും. പൂര്‍വ്വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ആഘോഷവേളകളില്‍ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ അതിര്‍ത്തി തര്‍ക്കത്തിനോ സാദ്ധ്യതയുണ്ട്. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും.

Advertisement

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്താന ങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധ വസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മനഃപ്രയാസത്തിന് കാരണമാകും. ക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിലൂടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Advertisement

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. അനാവശ്യ സംസാരം ഒഴിവാക്കണം. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും.