നിധികുംഭം കൈയിലേക്ക് വരുന്നു.. ഇതാണോ നിങ്ങളുടെ രാശി? മറ്റന്നാളോടെ ജീവിതം മാറിമറിയും

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ജനന സമയത്തെ ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം സാധ്യമാകുന്നത്.

Advertisement

അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് പറയപ്പെടുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

Advertisement

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. അതേസമയം മറ്റ് ചില രാശിക്കാരെ ഇത് ദോഷകരമായിട്ടായിരിക്കും ബാധിക്കുക. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Advertisement

ഗ്രഹങ്ങളുടെ രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് ഉദയാസ്തമയങ്ങളും. ഗ്രഹങ്ങള്‍ പലപ്പോഴും ഓരോ രാശിയിലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെ പ്രതിനിധീകരിക്കുന്നതിനാല്‍ വ്യാഴത്തെ ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനായാണ് കണക്കാക്കുന്നത്. വ്യാഴം നിലവില്‍ കര്‍ക്കടകം രാശിയിലാണ്.

ജൂലൈ 14 മുതല്‍ വ്യാഴം കര്‍ക്കടകം രാശിയില്‍ അസ്തമിക്കാന്‍ പോകുകയാണ്. ജ്യോതിഷത്തില്‍ ഏറെ നിര്‍ണായകമായ 'ഗുരു അസ്തമയം' ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആരംഭിക്കുക. ഓഗസ്റ്റ് 12 വരെ ഈ കാലയളവ് നീണ്ടുനില്‍ക്കും. സൂര്യന്‍ കര്‍ക്കടകം രാശിയിലേക്ക് വരാനിരിക്കുന്നതിനാല്‍ വ്യാഴം സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന സമയം കൂടിയാണിത് എന്ന് കണക്കാക്കുന്നു.

Advertisement

പൊതുവെ അസ്തമയ സമയത്ത് ഗ്രഹങ്ങള്‍ക്ക് അതിന്റെ സ്വാഭാവിക ശക്തി കുറയും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയത്ത് അതിനെ പ്രതിരോധിക്കാന്‍ കഴിയാറുണ്ട്. വ്യാഴം അസ്തമിക്കുമ്പോഴും ജാതകവശാല്‍ നേട്ടമുണ്ടാകാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്നും എന്തൊക്കെയാണ് അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ എന്നും നോക്കാം...

കന്നി

കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ കര്‍ക്കടകം രാശിയിലെ അസ്തമയം ഗുണം ചെയ്യും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രയ്ക്കായി പോകാനിരിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കരിയറില്‍ വഴിത്തിരിവുണ്ടാകുന്ന സമയമാണിത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

Advertisement

ധനു

വ്യാഴത്തിന്റെ കര്‍ക്കടകം രാശിയിലെ അസ്തമയം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഇത് നിങ്ങളെ സമ്പന്നനാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.