സെപ്തംബര്‍ മാസം പിറന്നാല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. എന്ത് ചെയ്താലും സൗഭാഗ്യം!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിന് വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

Advertisement

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 27 നക്ഷത്രങ്ങള്‍ക്കും ജ്യോതിഷത്തില്‍ പ്രാധാന്യമുണ്ട്.

ജ്യോതിഷ പ്രകാരം ഏറെ സവിഷേതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായതിനാല്‍ തന്നെ വ്യാഴത്തെ ഗ്രഹങ്ങളുടെ ഗുരു എന്നാണ് വിശേഷിപ്പിക്കുന്നത്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയം വേണം. ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 12 വര്‍ഷമാണ്.

Advertisement

അതുകൊണ്ട് തന്നെയാണ് 12 വര്‍ഷക്കാലയളവിനെ ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. നിലവില്‍ മിഥുനം രാശിയിലുള്ള വ്യാഴം സെപ്തംബറില്‍ കര്‍ക്കടകം രാശിയിലേക്ക് മാറാന്‍ പോകുകയാണ്. വ്യാഴത്തിന്റെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...

കന്നി

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടുന്നതോടെ പലവഴിക്ക് പണം കൈയിലെത്തും. ഇതുവഴി നിങ്ങള്‍ക്ക് സാമ്പത്തികമായി നല്ല നിലയിലെത്താനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. അപ്രതീക്ഷിതമായി വലിയൊരു തുക കൈയിലെത്തും.

Advertisement

ധനു

ധനു രാശിക്കാര്‍ക്ക് മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യതയേറെയാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും നിലനില്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും.

മകരം

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും തേടിയെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.