നാള്‍ഫലം: ബിസിനസ്സ് ലാഭകരമാകും, വിലകൂടിയ വസ്തുക്കള്‍ വാങ്ങും, ഭാര്യയുമായി പിരിയും, ആരോഗ്യം മെച്ചപ്പെടും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും.

Advertisement

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.

Advertisement

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം മെച്ചപ്പെടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - നിവേദനങ്ങള്‍ മാനിക്കപ്പെടും. പൂര്‍വിക വസ്തുവകകള്‍ അധീനതയിലാവും. ബിസിനസ് വിപുലീകരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - വ്യാപാരത്തില്‍ ലാഭം കുറയും. കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടും. പുതുതായി ജോലിയില്‍ പ്രവേശിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - വേണ്ടത്ര ശരീരസുഖം ഉണ്ടാകില്ല. പൊതുവേ മേന്മ കുറയുന്ന വാരമാണ്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

Advertisement

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - നല്ല കാര്യങ്ങള്‍ക്കു പണം ചെലവഴിക്കും. പൊതുവേ ബിസിനസ്സ് ലാഭകര മാകും. വിലകൂടിയ വസ്തുവകകള്‍ വാങ്ങും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - രാഷ്ട്രീയരംഗത്തു പല നേട്ടങ്ങളുമുണ്ടാകും. തൊഴില്‍രംഗത്തു പുതിയ ചുമതല ഏറ്റെടുക്കും. പുതിയ വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വേണ്ടത്ര ആലോചിക്കാതെ പ്രവര്‍ത്തിക്കരുത്. ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ടി വരും. തര്‍ക്കങ്ങളില്‍ ഇടപെടരുത്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ദൂരയാത്ര ക്ലേശകരമാകും. വിദ്യാപുരോഗതിയുണ്ടാകും. ശത്രുക്കള്‍ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

Advertisement

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സര്‍വീസില്‍ സ്ഥിരീകരണം ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - തര്‍ക്കങ്ങള്‍ പരിഹരിക്കും. കര്‍മരംഗത്തു പല നേട്ടങ്ങളും ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കരുത്. പുതിയ പദ്ധതികള്‍ വിജയിക്കും.