നാള്‍ഫലം: സുഖഭോഗങ്ങള്‍ അനുഭവിക്കും, സന്തോഷവാര്‍ത്ത കേള്‍ക്കും, അന്യദേശവാസം വേണ്ടിവരും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വിദ്യാലാഭം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആപത്തുകളുണ്ടാകും. വാക്കു പാലിക്കാന്‍ വിഷമിക്കും.

Advertisement

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഗൃഹനിര്‍മ്മാണം, പഠനം എന്നിവ ഭംഗിയായി നടക്കും. കര്‍മശേഷി വര്‍ധിക്കും. ഉത്തരവാദിത്തബോധം വര്‍ധിക്കും. ഉന്നതജനങ്ങളുമായി സൗഹൃദബന്ധം ഉണ്ടാകും.

Advertisement

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - കുടുംബപ്രശ്‌നങ്ങള്‍ തീരും. വ്യാപാരലാഭം ഉണ്ടാകും. വിഷമാവസ്ഥകള്‍ മാറും. കര്‍ഷകര്‍ക്കു നല്ല വിളവുലഭിക്കും.

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം) - മറ്റുള്ളവരുടെ ബഹുമാനത്തിനു പാത്രമാകും. പഠനരംഗത്തു ലഘുപ്രയാസങ്ങള്‍ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ദേഹാസ്വസ്ഥതകള്‍ ശല്യം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. വിദ്യാതടസ്സങ്ങള്‍. കര്‍മപുരോഗതി കുറയും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അന്യദേശവാസം വേണ്ടിവരും. ചെലവുകള്‍ വധിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ജോലിഭാരം വര്‍ധിക്കും.

Advertisement

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - മാതാവിന്റെ ആരോഗ്യബുദ്ധിമുട്ട് മാറും. സാമ്പത്തിക ഭദ്രത ഉണ്ടാകും. ബിസിനസ്സില്‍ ക്രമത്തില്‍ പുരോഗതി ഉണ്ടാകും. ആഡംബരപ്രിയത ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മനഃസന്തോഷം വര്‍ധിക്കും. നേതൃസ്ഥാനം ഏറ്റെടുക്കും. രോഗങ്ങള്‍ മാറും. ഗുരുജനങ്ങളെ കണ്ടുമുട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സുഖഭോഗങ്ങള്‍ അനുഭവിക്കും. സന്തോഷവാര്‍ത്ത കേള്‍ക്കും. ആരോഗ്യം മെച്ചപ്പെടും. അലസതാ മനോഭാവം മാറും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - മേലധികാരികളുടെ സഹകരണം ഉണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.

Advertisement

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ധനനഷ്ടം ഉണ്ടാകില്ല. പ്രതികൂല അവസ്ഥകളെ തരണം ചെയ്യും. പുതിയ തീരുമാനങ്ങള്‍ എടുക്കും. ആഡംബരപ്രിയത ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കൂട്ടുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രയത്‌നഫലം കിട്ടിത്തുടങ്ങും. ഭവന നവീകരണം സാധ്യമാകും.