ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്.
ഈ ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തനത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാ രാശിക്കാരേയും ഇത്തരം സംക്രമണങ്ങള്‍ ബാധിക്കാറുണ്ടെങ്കിലും അത് വ്യത്യസ്ത രീതിയില്‍ ആയിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് സംക്രമണം വഴി വലിയ നേട്ടങ്ങളുണ്ടാകും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. ഗ്രഹങ്ങളുടെ സംക്രമണ സമയത്ത് പലപ്പോഴും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത്തരത്തില്‍ ജ്യോതിഷത്തിലെ രാജയോഗങ്ങളില്‍ ഒന്നാണ് ഇന്ദ്രയോഗം. ദേവന്മാരുടെ രാജാവായ ഇന്ദ്രന്റെ പേരില്‍ അറിയപ്പെടുന്ന ഈ യോഗം ജാതകത്തില്‍ ഉള്ളവര്‍ക്ക് ഇന്ദ്രനെ പോലെ സര്‍വ സുഖസൗകര്യങ്ങോടും കൂടി ജീവിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ജാതകത്തില്‍ അഞ്ചാം ഭാവത്തിന്റെ അധിപനും പതിനൊന്നാം ഭാവത്തിന്റെ അധിപനും പരസ്പരം കേന്ദ്ര ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ ഗ്രഹങ്ങള്‍ സ്വന്തം രാശിയിലോ ഉച്ചരാശിയിലോ നില്‍ക്കുകയോ, അല്ലെങ്കില്‍ വ്യാഴം, ശുക്രന്‍ എന്നിവയുടെ ദൃഷ്ടി പതിക്കുകയോ ചെയ്യുമ്പോള്‍ അവയുടെ ശക്തി വര്‍ധിക്കും എന്നും ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നു. ഇന്നലെ മുതല്‍ ചില രാശിക്കാരുടെ ജാതകത്തില്‍ ഇന്ദ്രയോഗം തെളിഞ്ഞിരിക്കുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ ഇന്ദ്രയോഗത്തിന്റെ അനുഗ്രഹം ലഭിക്കുക എന്നും എങ്ങനെയാണ് ഇതെല്ലാം സ്വാധീനം ചെലുത്തുക എന്നും നോക്കാം.. ചിങ്ങം ഇന്ദ്രയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവയ്ക്കായി പരിശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളെ സമ്പന്നരാക്കും. തുലാം തുലാം രാശിക്കാര്‍ക്ക് ഇന്ദ്രയോഗം ഗുണകരമായിരിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ബിസിനസ് വിപുലീകരിക്കാന്‍ അനുയോജ്യമായ സമയം. വൃശ്ചികം ഇന്ദ്രയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തന്നെ സെറ്റില്‍ഡാകാനാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് അധികം വൈകാതെ സന്താനഭാഗ്യം കൈവരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.