സാധാരണയായി പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു.
ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളുണ്ടെന്നും കണക്കാക്കുന്നു.
കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇതിനെല്ലാം ഓരോ കർമ്മങ്ങളും ചുമതലകളുമുണ്ട്. പറഞ്ഞുവന്നത് ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് അടുത്ത ദിവസം വരാനിരിക്കുന്നത്. ജൂലൈ 16ന് രാത്രി 11:39ന് സൂര്യൻ ഇപ്പോഴുള്ള മിഥുനം രാശിയിൽ നിന്ന് പുറപ്പെട്ട് കർക്കടകത്തിലേക്ക് പ്രവേശിക്കുകയാണ് എന്നതാണ് ആ പ്രധാനമായ മാറ്റം. ദേവന്മാരുടെ ഗുരുവായ വ്യാഴം ഇതിനകം കർക്കടകത്തിലാണ് സ്ഥിതി ചെയ്യുന്നത്. അങ്ങനെ സവിശേഷമായ സൂര്യനും വ്യാഴവും തമ്മിലുള്ള അപൂർവ സംയോജനം നടക്കുന്നു. നിലവിൽ ഈ ഗുരു-ആദിത്യ രാജയോഗം മൂലം കാര്യമായ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ യോഗം സാമൂഹിക ബഹുമാനം, നേതൃത്വപരമായ കഴിവുകൾ, അചഞ്ചലമായ വിജയം എന്നിവയാണ് ചിലർക്ക് നൽകുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് നോക്കാം. ഇടവം ഇവർക്ക് തൊഴിലിടങ്ങളിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനിടയുണ്ട്. പ്രമോഷൻ പോലെയുള്ളവയ്ക്ക് സാധ്യത ശക്തമാകുകയും ചെയ്യും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ ലഭിക്കും. കച്ചവട രംഗത്തുള്ളവർക്ക് പുതിയ പങ്കാളിത്തങ്ങൾ ആരംഭിക്കാനും വിപണി വ്യാപിപ്പിക്കാനും അനുകൂല സമയമായിരിക്കും വരുന്നത്. ലാഭം ക്രമേണ വർധിക്കുകയും നിക്ഷേപങ്ങളിൽ നല്ല ഫലം ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഏറെക്കാലമായി കാത്തിരുന്ന വിവാഹത്തിന് സമയമായി. ചിങ്ങം സാമ്പത്തിക കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാവും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. വിദേശയാത്രകൾക്ക് സാധ്യത അധികമാണ്, പ്രത്യേകിച്ച് ജോലി അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട്. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും പുലർത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്‌താൽ വിജയം അകലെയല്ല. ബമ്പർ ലോട്ടറി അടിച്ചേക്കാം, അതിനാൽ ഭാഗ്യം പരീക്ഷിക്കുവാൻ മറക്കരുത്. കർക്കിടകം ജോലിയിൽ പുതിയ അവസരങ്ങൾ. സ്ഥാനക്കയറ്റം, ശമ്പളവർധന എന്നിവയ്ക്ക് സാധ്യത. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനും ദീർഘകാല നിക്ഷേപങ്ങളിൽ നേട്ടത്തിനും സാധ്യത. പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടാനിടയുണ്ട്. കുടുംബജീവിതത്തിൽ പൊതുവേ സമാധാനപരമായ അന്തരീക്ഷം. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.