ഡിസംബര്‍ 16 മുതല്‍ 31 വരെയുളള ദിവസങ്ങൾ നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..


ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. ഡിസംബര്‍ 16 മുതല്‍ 31 വരെയുളള ദിവസങ്ങൾ നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ...... 

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ പ്രണയരാശി വളരെ അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതി ബന്ധങ്ങളില്‍ ഉണ്ടാകും. മനസ്സിന് സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും. നിങ്ങളുടെ ഇപ്പോഴുള്ള സമയം വളരെ അനുകൂലമാണ്. നൂതന പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍ നിന്നോ, സഞ്ചാരവഴികളിലോ, സുഹൃദ് വലയത്തില്‍ നിന്നോ ഒരു അപ്രതീക്ഷിത പ്രണയം രൂപപ്പെടാവുന്നതേയുള്ളൂ. സംഭാഷണത്തിലും പെരുമാറ്റത്തിലും വളരെ ആകര്‍ഷകമായ ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കുവാന്‍ സാധിക്കും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധികള്‍ അനുഷ്ഠിക്കുന്നത് ശുഭമെന്നു കാണുന്നു.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാതെ വരാം. അവിചാരിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. നൂതന പ്രണയബന്ധങ്ങള്‍ തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്‌തേക്കാം. അവിചാരിത നഷ്ടങ്ങള്‍ ബന്ധങ്ങളിലുണ്ടാകാം. സംസാരത്തിലെ തെറ്റിദ്ധാരണ നിമിത്തം ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ഏതു കാര്യത്തിലും വളരെ ശ്രദ്ധിച്ചു പ്രവര്‍ത്തിക്കുക. കുടുംബപരമായ അകല്‍ച്ചകളോ അനിഷ്ടങ്ങളോ പ്രണയത്തിന് തടസ്സമായി മാറാം. പരിശ്രമങ്ങളില്‍ ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഏതു കാര്യത്തിലും സമഗ്രമായി രാശിവിചിന്തനം നടത്തി വസ്തുതകള്‍ മനസ്സിലാക്കി ഉചിതമായി പ്രവര്‍ത്തിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ പൊതുവെ ദോഷാത്മകമായ ചില സാന്നിധ്യങ്ങള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക.

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

പ്രേമകാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ പലതുമുണ്ടാകും. വിസ്മയകരമായ ഒരു മനംമാറ്റം പങ്കാളിയുടെ ഭാവത്തില്‍ ഉണ്ടായെന്നു വരാം. ഇതിന്റെ കാരണം നിങ്ങളെ സംബന്ധിച്ച് അജ്ഞാതമായി തുടരും. മനസ്സിന്റെ പ്രണയ പ്രതീക്ഷകളില്‍ ഇടിവു തട്ടുന്നതാണ്. ഏതു കാര്യത്തിലും ദോഷാത്മകമായ പരിവര്‍ത്തന സാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും പ്രതികൂലമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് ശക്തി പ്രാപിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ എത്തിപ്പെടാം. അതിനാല്‍ ശരിയായി രാശിചിന്ത നടത്തി ഉചിതമായ പരിഹാരം നേടുന്നതിനു ശ്രമിക്കേണ്ടതാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

നിങ്ങളുടെ പ്രേമരാശിയില്‍ അനുകൂല മായ മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങളില്‍ പുരോഗതി യുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ മാനസികാവസ്ഥ പങ്കാളിയില്‍ പ്രകടമാകും. ദീര്‍ഘനാളത്തെ പ്രണയം പൂവണിയുന്നതിന് അനുകൂലമായ സാഹചര്യമുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും അപൂര്‍വ്വമായ ഒരു ഹൃദയയോഗകല തെളിയുന്നതായി കാണാം. ഇത് പ്രായഭേദമെന്യേ നൂതന പ്രണയ ബന്ധങ്ങളെ സൃഷ്ടിക്കും. നിങ്ങളുടെ കര്‍മ്മവഴിയിലോ, നിത്യസഞ്ചാരവഴിയിലോ കണ്ടുമുട്ടുന്നവരില്‍ ഒരു വ്യക്തിയില്‍ നിങ്ങള്‍ അനുരക്തമാകുന്നതിനു സാഹചര്യമുണ്ടാകാം. സംഭാഷണങ്ങളില്‍ മിതത്വവും കരുതലും സ്വീകരിക്കുക. മദനഗോപാലപൂജ നടത്തുന്നത് പ്രേമ സാക്ഷാല്‍ക്കാരത്തിന് വളരെ ഉത്തമം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമകാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. ഏതു വിധത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാതെ നോക്കണം. സംഭാഷണത്തിലെ അലോസരത അകല്‍ച്ച സൃഷ്ടിക്കുന്നതിനു സാധ്യത കാണുന്നു. കുടുംബപരമായും നിങ്ങളുടെ പ്രണയ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വന്നേക്കാം. എതിര്‍പ്പുകളെ സംസാരത്തിലൂടെ അനുനയിപ്പിച്ച് മുന്നോട്ടു പോകാനാണ് നോക്കേണ്ടത്. പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത. നിങ്ങളുടെ പ്രണയരാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ അവസ്ഥയാണു കാണുന്നത്. എല്ലാവിധ ഗ്രഹദോഷങ്ങളും പ്രേമതടസ്സങ്ങളും മാറുന്നതിനായി ഒരു സ്വയംവരപൂജ നടത്തുന്നത് ഉത്തമമായിരിക്കുമെന്നു കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമകാര്യങ്ങള്‍ മുന്നോട്ടു പോകുന്നതാണ്. മനസ്സിന് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നൂതനമായ പ്രേമബന്ധങ്ങള്‍ നിങ്ങളില്‍ ചിലരുടെ ജീവിതത്തില്‍ ഉടലെടുക്കുന്നതിനു സാധ്യത. നിങ്ങളുടെ കര്‍മ്മമേഖലയിലോ, യാത്രാമധ്യത്തിലോ കണ്ടുമുട്ടുന്ന വ്യക്തിയുമായി അവിചാരിത സൗഹൃദം രൂപംകൊള്ളുന്നതാണ്. നിങ്ങളുടെ മനസ്സിന്റെ ദുഃഖങ്ങളും ചിന്താഭാരങ്ങളും മുഴുവന്‍ പങ്കുവയ്ക്കാന്‍ കഴിയുകയും അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് സാധിക്കുകയും ചെയ്യുന്ന ഒരു ആചാര്യവ്യക്തിയുമായി സമീപഭാവിയില്‍ തന്നെ കൂടിക്കാഴ്ച നടന്നേക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ തന്നെ ഒരു വലിയ വഴിത്തിരിവായിത്തീരുമെന്നു കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പ്രേമരാശിയില്‍ ഗുണകരമായ മാറ്റങ്ങള്‍ കാണുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങളെല്ലാം പുരോഗമിക്കും. ദീര്‍ഘനാളത്തെ പ്രണയം പൂവണിയുവാനുള്ള സാഹചര്യം ഉണ്ട്. വിവാഹാദി വിഷയങ്ങളില്‍ ഉടനെ തീരുമാനമുണ്ടായേക്കും. പ്രണയവിവാഹം ഉടനെ നടക്കുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ സമയസ്ഥിതിയില്‍ വളരെ ഗുണകരമായ പ്രണയയോഗകല തെളിയുന്നതായി കാണുന്നു. അതിനാല്‍ തന്നെ ഈ കൂറുകാര്‍ക്ക് ഇപ്പോഴത്തെ സമയം, പ്രായഭേദമന്യെ ഒരു പ്രേമം ഉടലെടുക്കാവുന്നതായി കാണുന്നു. അതിനാല്‍ സമഗ്രമായ രാശിചിന്ത നടത്തി ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

നിങ്ങളുടെ പ്രണയ രാശിയില്‍ ഇപ്പോള്‍ ദോഷകാലമാണ്. അവിചാരിതമായ തടസ്സങ്ങളും മനഃക്ലേശങ്ങളും ഉണ്ടാകാനിടയുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില ഇഷ്ടങ്ങള്‍, മടുപ്പിലേക്കു പോകുവാന്‍ സാധ്യത കാണുന്നു. സംഭാഷണത്തില്‍ അകല്‍ച്ച വരികയും തെറ്റിദ്ധാരണയ്ക്ക് വിഷയീഭവിക്കുകയും ചെയ്‌തേക്കാം. കുടുംബത്തിലും ഇതുകൊണ്ട് അതൃപ്തി, അകല്‍ച്ച ഇതൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. രാശി മണ്ഡലത്തില്‍ ദോഷാത്മകമായ യോഗം കാണുന്നതിനാല്‍, വളരെ ദോഷകരമായ മാറ്റങ്ങളെ അഭിമുഖീകരിക്കവുാന്‍ തയ്യാറെടുക്കുക. സ്ഥാനഭ്രംശം, മനഃക്ലേശം, ദ്രവ്യ നഷ്ടം ഇതൊക്കെയും വരാം. പൊതവെ രാശിചിന്ത ചെയ്ത് തീരുമാനമെടുക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രേമരാശി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമപുരോഗതിയുണ്ടാകും. നൂതന പ്രണയങ്ങള്‍ ഉടലെടുക്കും. ദീര്‍ഘകാലമായി നില നിന്നിരുന്ന പ്രണയങ്ങള്‍ സഫലതയില്‍ എത്തുന്ന സാഹചര്യമുണ്ടാകും. കുടുംബത്തിന്റെ ആശീര്‍വാദത്തോടെ പ്രണയവിവാഹങ്ങള്‍ നടക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് സംഭവിക്കാവുന്ന കാലഘട്ടമാണ് ഇത്. നിങ്ങളുടെ മാനസികാവസ്ഥ ശരിയായി ഉള്‍ക്കൊള്ളുകയും നിങ്ങളുടെ സകലതും അറിഞ്ഞ് വേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു ഗുരുബന്ധം ഉടലെടുക്കാവുന്ന സമയമാകുന്നു ഇത്. സമഗ്രമായി രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യേണ്ടതാകുന്നു.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

നിങ്ങളുടെ പ്രണയ രാശിയില്‍ ഗുണദോഷ സമ്മിശ്രഫലമാണ് കാണുന്നത്. ധനപരമായ അസ്വസ്ഥതകളും തൊഴില്‍ രംഗത്തെ പ്രതിബന്ധങ്ങളും മാനസികാവസ്ഥയെ ബാധിക്കും. സംഭാഷണത്തിലെ അലോസരങ്ങള്‍ പ്രണയാവസ്ഥയെ പ്രതികൂലമായി ബാധിക്കാവുന്ന സ്ഥിതി കാണുന്നു. കുടുംബപരമായും ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. രാശിവീഥിയില്‍ തികച്ചും ദോഷകരമായ ഒരു താരകയോഗമാണുള്ളത്. ഇത് നിങ്ങളുടെ പ്രേമസാഫല്യലക്ഷ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ വിഷമകരമായ മാനസിക സ്ഥിതി സൃഷ്ടിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ ഒരു മംഗളഗൗരീപൂജ നടത്തി പ്രസ്തുത ഏലസ്സ് ധരിക്കുന്നത് ഉത്തമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

നിങ്ങളുടെ പ്രേമരാശി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. മനസ്സിന് ആനന്ദകരമായ ദിനങ്ങള്‍ വരികയാണ്. ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതിനുള്ള സമയമാകുന്നു. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രണയവിവാഹം നടക്കാവുന്ന കാലഘട്ടമാണ്. രാശിമണ്ഡലത്തിലെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗം, നിങ്ങളുടെ പ്രേമലക്ഷ്യങ്ങള്‍ക്ക് ഗുണമായിത്തീരുന്നതാണ്. ജീവിതമാര്‍ഗ്ഗത്തില്‍, നിങ്ങള്‍ക്ക് ഒരു വലിയ വഴിത്തിരിവ് (ഠൗൃിശിഴ ജീശി)േ ആയേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഈ കാലത്ത് രൂപംകൊള്ളുന്നതായി കാണുന്നു.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പ്രണയ രാശിയില്‍ കാണുന്നു. പലവിധ മനഃക്ലേശങ്ങള്‍ ഉണ്ടാകാം. പങ്കാളിയുടെ മനസ്സില്‍ അഞ്ജാതമായ കാരണങ്ങളാല്‍ അകല്‍ച്ച ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംസാര ത്തില്‍ വരാവുന്ന ചില തെറ്റിദ്ധാരണകള്‍ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയേക്കാം. സംസാരത്തിലെല്ലാം വളരെയധികം കരുതലും മിതത്വവും സ്വീകരിക്കേണ്ടത് ആവശ്യമായി കാണുന്നു. നിങ്ങളുടെ ഇപ്പോഴത്തെ ഗ്രഹസ്ഥിതി ദോഷാത്മകമാണ്. അതിനാല്‍ ശരിയായി ഗ്രഹസ്ഥിതി പരിശോധിക്കുക. ഗൃഹാരൂഢചിന്ത ചെയ്യുക. ഇതുപ്രകാരം ഉചിതമായ പരിഹാരമെണെന്ന് കണ്ടെത്തി അതു നിര്‍വ്വഹിക്കുന്നതാണ് കൂടുതല്‍ ഉത്തമമായി കാണുന്നത്.

Have a great day!
Read more...

English Summary

Know your health horoscope from december 16 to 31