പലവഴിക്ക് പണം കൈയിലെത്തും, പുതിയ വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര സംക്രമണത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ഗ്രഹങ്ങള്‍ രാശി മാറ്റത്തിനും നക്ഷത്ര സംക്രമണത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സഞ്ചാര മാറ്റത്തെയാണ് സംക്രമണം എന്ന് പറയുന്നത്.

Advertisement

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്ത ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും കൂടിയുണ്ട്.

Advertisement

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും ശുക്രനും എന്നാണ് പറയപ്പെടുന്നത്.

Advertisement

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ബുധന്‍, ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുടെ കാരകന്‍ കൂടിയാണ്. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്.

ജൂലൈ 24 വെള്ളിയാഴ്ച രാത്രി 9:39 ന് ആകാശത്ത് അതിശുഭകരമായ ഒരു പ്രതിഭാസം സംഭവിക്കും. ബുധനും ശുക്രനും അന്നേ ദിവസം പരസ്പരം 60 ഡിഗ്രി അകലത്തില്‍ ഒരുമിക്കുന്നു. ഈ അത്യപൂര്‍വ്വ ഭാവം ജ്യോതിഷത്തില്‍ 'ലാഭ ദൃഷ്ടി യോഗം' എന്ന പേരില്‍ അറിയപ്പെടുന്ന അതിശക്തമായ ധനാകര്‍ഷണ യോഗമാണ്. ഈ ശക്തമായ യോഗം ഇനി പറയുന്ന നാല് രാശിക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.

Advertisement

ഇടവം

ഇടവം രാശിക്കാര്‍ക്ക് ബുധനും ശുക്രനും പരസ്പരം 60 ഡിഗ്രി അകലത്തില്‍ ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ലാഭ ദൃഷ്ടി യോഗം അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്‍ധിപ്പിക്കുന്നതിന് ഈ യോഗം കാരണമാകും. ഏറെ നാളായി ലഭിക്കാതിരിക്കുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്തിരുന്ന പഴയ പണവും കുടിശ്ശികകളും തിരികെ ലഭിക്കും.

മിഥുനം

ബുധനും ശുക്രനും പരസ്പരം 60 ഡിഗ്രി അകലത്തില്‍ ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ലാഭ ദൃഷ്ടി യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കല, മാധ്യമം, എഴുത്ത്, ഫിലിം ഇന്‍ഡസ്ട്രി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക പുരോഗതിയും അംഗീകാരങ്ങളും സ്വന്തമാക്കാന്‍ സാധിക്കും.

Advertisement

കന്നി

കന്നി രാശിക്കാര്‍ക്ക് ബുധനും ശുക്രനും പരസ്പരം 60 ഡിഗ്രി അകലത്തില്‍ ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ലാഭ ദൃഷ്ടി യോഗം ശുഭകരമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്നും പ്രതീക്ഷിച്ചതിലും മികച്ച ലാഭം കൈവരും. കുടുംബത്തില്‍ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.