ലാഭദൃഷ്‌ടി യോഗത്തിന്റെ നേട്ടങ്ങൾ പറഞ്ഞാൽ തീരില്ല; പ്രണയം പൂവണിയും, രോഗങ്ങൾ മാറും, ഈ രാശിക്കാരാണോ?

ഇന്ന് മുതൽ പുതിയൊരു മാസത്തിന് തുടക്കമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജൂലൈയിൽ ചില ജ്യോതിഷ മാറ്റങ്ങളും വരുന്നുണ്ട്. ബുധനും ശുക്രനും പരസ്‌പരം 60 ഡിഗ്രി കോണിൽ വരാൻ പോകുന്നതാണ് പ്രധാന കാര്യം. തൽഫലമായി, ലാഭദൃഷ്‌ടി യോഗം സൃഷ്‌ടിക്കപ്പെടും. ജൂലൈ 24 വെള്ളിയാഴ്‌ച രാത്രി 9:39നാണ് ഈ യോഗത്തിന്റെ രുപീകരണം. ഇതിന്റെ ഫലമായി, 4 രാശിക്കാരുടെ ജീവിതത്തിൽ ഏറ്റവും നല്ല സമയം വരുമെന്നതാണ് കാര്യം.

Advertisement

യഥാർത്ഥത്തിൽ ബുധൻ ബുദ്ധിയുടെയും ബിസിനസിന്റെയും ഘടകമാണ്. ശുക്രൻ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഗ്രഹമാണ്. ഇവ രണ്ടിനും അവരുടേതായ പ്രത്യേകതകളും ശക്തമായ മേഖലകളും ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ തന്നെ ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വളരെ ശുഭകരമായ ഒരു ലാഭ ദൃഷ്‌ടി യോഗത്തിന് കാരണമാവുകയാണ് ചെയ്യുക.

Advertisement

തൽഫലമായി, 4 രാശിക്കാർക്കും ഏറ്റവും നല്ല സമയം ലഭിക്കും. ബിസിനസ്സിലും ജോലിയിലും വലിയ പുരോഗതി ഉണ്ടാകുന്ന സമയം കൂടിയായിരിക്കും ജൂലൈ നാലിന് ശേഷം. ഇതോടൊപ്പം, ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരുകയും സാമ്പത്തികമായി ഇവരുടെ ഉന്നമനത്തിന് വഴിയൊരുങ്ങുകയും ചെയ്യും. അതിനാൽ, ഈ 4 രാശികളെക്കുറിച്ചും അവർക്ക് വരുന്ന മാറ്റങ്ങളെ കുറിച്ചും വിശദമായി തന്നെ അറിയാം.

ഇടവം

ലാഭദൃഷ്‌ടി യോഗത്തിന്റെ സ്വാധീന ഫലമായി ഇടവം രാശിക്കാർക്ക് തൊഴിൽരംഗത്ത് മികച്ച മുന്നേറ്റത്തിന് അവസരം ഒരുങ്ങും. ദീർഘകാലമായി കാത്തിരുന്ന സ്ഥാനക്കയറ്റമോ ശമ്പളവർധനയോ നടന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങളാവും വന്നുചേരുക. ബിസിനസ് നടത്തുന്നവർക്ക് പുതിയ കരാറുകളും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാൻ സാധ്യത ഏറെയാണ്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. വാഹനമോ ഭൂമിയോ വാങ്ങാനുള്ള ആഗ്രഹം സഫലമാകാൻ ഇടയുണ്ട്.

Advertisement

മിഥുനം

ബുധന്റെ സ്വന്തം രാശിയായ മിഥുനത്തിന് ഈ യോഗം വളരെ അനുകൂലമായി ഭവിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും ഉയർന്ന ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്യും, ഇത് സാമ്പത്തികമായും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കും. സർക്കാർ ജോലിക്കാർക്കും സ്വകാര്യ മേഖലയിലുള്ളവർക്കും ഒരുപോലെ നേട്ടമുണ്ടാകും. വ്യാപാരികൾക്ക് പുതിയ ക്ലയന്റുകളും മികച്ച വരുമാനവും ലഭിക്കാനും സാധ്യത ഏറെയാണ്. വിദേശബന്ധമുള്ള ബിസിനസുകളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം വരും. വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾ എഴുതുന്നവർക്കും വളരെ അനുകൂല സമയമാണ്.

കന്നി

ലാഭദൃഷ്‌ടി യോഗത്താൽ കന്നി രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി ശക്തമാകുന്ന കാലഘട്ടമാണിത്. മുടങ്ങികിടന്നിരുന്ന പദ്ധതികൾ വീണ്ടും ആരംഭിക്കാൻ അവസരം ലഭിക്കും. ഓഫീസിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുകയും സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ബിസിനസിൽ പുതിയ പങ്കാളിത്തങ്ങൾ ലാഭകരമായി മാറുകയും ചെയ്യും. കടബാധ്യതകൾ കുറയാനും വരുമാനം വർധിക്കാനും സാധ്യത. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ആരോഗ്യ പ്രശ്‌നങ്ങൾ പൂർണമായി മാറും.

Advertisement

തുലാം

തുലാം രാശിക്കാർക്ക് ശുക്രന്റെ അനുഗ്രഹം കൂടുതൽ ലഭിക്കുന്ന സമയമായിരിക്കും ഇനി വരാനിരിക്കുന്നത്. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാനാകുമെന്നതാണ് പ്രധാന കാര്യം. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാൻ സാധ്യത അധികമാണ്. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളും അതിനൊപ്പമുള്ള സ്ഥാനക്കയറ്റവും ശമ്പളവർധനയും വരും. ബിസിനസിൽ വലിയ കരാറുകൾ ഉറപ്പിക്കുകയും ലാഭം വർധിക്കുകയും ചെയ്‌തേക്കും. ദാമ്പത്യജീവിതത്തിലും പ്രണയബന്ധങ്ങളിലും സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാവും.