ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരത്തെ പറയുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകേയും വ്യക്തികളുടെ ജീവിതത്തേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. മലയാള മാസത്തിന് അനുസൃതമായി 12 രാശികളും വ്യക്തികളുടെ ജനന സമയത്തെ അടിസ്ഥാനമാക്കിയുള്ള 27 നക്ഷത്രങ്ങളും കൂടിയുണ്ട്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കൂടിയാണ് ഇത്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ അനുകൂല ഭാവങ്ങളില്‍ നില്‍ക്കുന്നത് മനസാന്നിധ്യവും സന്തോഷവും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. ഇന്നലെ മുതല്‍ ചന്ദ്രന്‍ തുലാം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് ബന്ധങ്ങളുടെ സ്വഭാവത്തെയും ആശയവിനിമയത്തെയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നായിരിക്കും. ചന്ദ്രന്‍ തുലാം രാശിയിലേക്ക് മാറുന്നത് ബന്ധങ്ങള്‍, ആകര്‍ഷണം, വൈകാരിക സന്തുലിതാവസ്ഥ, ആളുകള്‍ തമ്മിലുള്ള ഇടപെടല്‍ എന്നിവയിലുള്ള നമ്മുടെ താല്‍പ്പര്യത്തെ ഉണര്‍ത്തുന്നു. പങ്കാളിത്തം, ഐക്യം, സൗന്ദര്യം, പരസ്പര ധാരണ എന്നിവയുമായി ബന്ധപ്പെട്ട രാശിയാണ് തുലാം. ഈ രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം ജീവിതത്തില്‍ മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ സഹായിക്കും. തുലാം ചന്ദ്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. അതിനാല്‍ തന്നെ ആഗ്രഹിച്ചത് പോലുള്ള ജീവിതമാണ് ഇനി നിങ്ങളേയും കുടുംബത്തേയും കാത്തിരിക്കുന്നത്. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി വലിയ ലാഭം തേടിയെത്തും. വൃശ്ചികം വൃശ്ചികം രാശിക്കാര്‍ക്ക് ചന്ദ്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി വലിയൊരു തുക നിങ്ങളുടെ കൈയിലേക്ക് എത്തിത്തുടങ്ങും. ഇതോടെ സാമ്പത്തികമായി നേരിട്ടിരുന്ന പ്രതിസന്ധികളില്‍ നിന്ന് മോചനം നേടാനാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും മുന്‍കാലങ്ങളിലേക്കാള്‍ ദൃഢമാകും. മകരം ചന്ദ്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടാനാകും. കാലങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍ തന്നെ എന്തെങ്കിലും സംരംഭം തുടങ്ങാനാകും.