വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.
ഇത്തരം രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത്തരത്തിലൊരു സവിശേഷ യോഗമാണ് മഹാലക്ഷ്‌മി രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്നാണ്.
നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ പൊതുവെ കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ ആവട്ടെ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ചൊവ്വയുടെ മാറ്റങ്ങൾ എല്ലാം തന്നെ പല രീതിയിൽ സ്വാധീനിക്കും. ഇക്കുറി ചൊവ്വയുടെ മാറ്റം കാരണമാണ് മഹാലക്ഷ്‌മി രാജയോഗം ഉണ്ടാവുന്നത്. ഓഗസ്‌റ്റ് ഒമ്പതിനാണ് ഈ സവിശേഷമായ മാറ്റം ഉണ്ടാവുക. നിലവിൽ ചൊവ്വ മിഥുനത്തിലാണ് ഉള്ളത്, ഓഗസ്‌റ്റ് 9ന് ചന്ദ്രനും ഈ രാശിയിലേക്ക് എത്തുകയാണ്. ഇതോടെയാണ് മഹാലക്ഷ്‌മി യോഗമുണ്ടാവുന്നത്. ഇത് ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നോക്കാം. ഇടവം മഹാലക്ഷ്‌മി രാജയോഗത്തിന്റെ സ്വാധീനത്തിൽ ഇടവം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന വരുമാനം കൈവരിക്കാനും കുടിശ്ശികയായ പണം തിരിച്ചുകിട്ടാനും സാധ്യത. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കുകയും ലാഭം വർധിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ ശമ്പളവർധനയ്ക്കോ അനുകൂല സാഹചര്യം. വീട്, ഭൂമി, വാഹനം എന്നിവയിൽ ശുഭവാർത്തയ്ക്ക് സാധ്യത. ചിങ്ങം ചിങ്ങം രാശിക്കാർക്ക് ഈ രാജയോഗം കരിയറിലും സാമൂഹിക ജീവിതത്തിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ജോലിയിൽ ഇവരുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്യും. ബിസിനസ് രംഗത്ത് പുതിയ നിക്ഷേപങ്ങളും വികസന പദ്ധതികളും അനുകൂലമായി മാറാം. ശക്തരായ വ്യക്തികളുടെ പിന്തുണ ലഭിക്കാനും പൊതുജീവിതത്തിൽ ബഹുമാനം വർധിക്കാനും സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനൊപ്പം പുതിയ വരുമാന സ്രോതസുകളും തുറക്കപ്പെടാം. തുലാം തുലാം രാശിക്കാർക്ക് മഹാലക്ഷ്‌മി രാജയോഗം ഭാഗ്യവർധനയും സാമ്പത്തിക നേട്ടങ്ങളും നൽകുന്ന കാലഘട്ടമായിരിക്കും. വിദേശയാത്ര, ഉന്നതപഠനം, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ ലഭിക്കാം. പങ്കാളിത്ത ബിസിനസുകൾ വികസിക്കുകയും നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കുകയും ചെയ്യാം. കുടുംബജീവിതത്തിൽ ഐക്യം വർധിക്കുകയും ദാമ്പത്യബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വീണ്ടും സജീവമാകും. ധനു ധനു രാശിക്കാർക്ക് ഈ രാജയോഗം തൊഴിൽ, ബിസിനസ്, ധനകാര്യ മേഖലകളിൽ മികച്ച ഫലങ്ങൾ നൽകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്ത. സംരംഭകർക്ക് ബിസിനസ് വിപുലീകരിക്കാനും പുതിയ ഉപഭോക്താക്കളെ നേടാനും അവസരം ലഭിക്കും. വരുമാനം വർധിക്കുന്നതിനൊപ്പം സമ്പാദ്യവും ശക്തിപ്പെടും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കാനിടയുണ്ട്. വർഷങ്ങൾ നീണ്ട പ്രണയം വിവാഹത്തിലേക്ക് കടക്കും.