ആസ്തി ഇരട്ടിയായി വര്‍ധിക്കും.. കുന്നോളം പണം കൈയിലേക്ക്; മഹാലക്ഷ്മി രാജയോഗം വരുന്നു

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Advertisement

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.

Advertisement

നവഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ് സൂര്യന്‍. ഗ്രഹങ്ങളുടെ ഗുരുവായ വ്യാഴമാകട്ടെ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പോകാന്‍ ഒരു വര്‍ഷമെടുക്കും. ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണം.

Advertisement

ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. ജൂലൈ 16-ന് സൂര്യന്‍ മിഥുനം രാശിയിലെ തന്റെ സഞ്ചാരം അവസാനിപ്പിച്ച് ദേവഗുരുവായ വ്യാഴം നിലകൊള്ളുന്ന കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ ഗ്രഹമാറ്റവും മനുഷ്യജീവിതത്തില്‍ വലിയ രീതിയിലുള്ള സ്വാധീനങ്ങളാണ് ചെലുത്തുന്നത്. ഈ സൂര്യ സംക്രമണം വലിയ പ്രതിഫലനമുണ്ടാക്കും.

മിഥുനം രാശിയിലെ സൂര്യ-ഗുരു സംയോഗം മഹാലക്ഷ്മി യോഗത്തിന് കാരണമാകും. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നാണ് ഇത്. 12 രാശിക്കാരേയും 27 നക്ഷത്രക്കാരേയും ഇത് ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...

Advertisement

മേടം

മിഥുനം രാശിയിലെ സൂര്യ-ഗുരു സംയോഗം സൃഷ്ടിക്കുന്ന മഹാലക്ഷ്മി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം ആഡംബര ജീവിതമാണ് ലഭിക്കാന്‍ പോകുന്നത്. പൂര്‍ത്തിയാകാതെ കിടന്ന പല ജോലികളും ഈ സമയത്ത് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയും. ജീവിതത്തില്‍ എല്ലാ മേഖലകളിലും ഇവര്‍ക്ക് വലിയ വിജയം കൈവരിക്കാന്‍ സാധിക്കും.

മിഥുനം

മിഥുനം രാശിയിലെ സൂര്യ-ഗുരു സംയോഗം സൃഷ്ടിക്കുന്ന മഹാലക്ഷ്മി യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം കാണാനും നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്യും. ഇതുവഴി ആസ്തി വര്‍ധിക്കും.

Advertisement

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ സൂര്യ-ഗുരു സംയോഗം സൃഷ്ടിക്കുന്ന മഹാലക്ഷ്മി യോഗം ശുഭകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. പുതിയ തൊഴില്‍ അന്വേഷിക്കുന്ന ആളുകള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച മികച്ച അവസരങ്ങള്‍ വന്നെത്തും.