കാത്തുകാത്തിരുന്ന സുദിനം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ആഗ്രഹിച്ചതെന്തും നേടാം; നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രത്യേകതകളാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

Advertisement

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Advertisement

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ.

ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശുഭകരമാണെങ്കില്‍ ആ വ്യക്തിക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും. രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് ഗ്രഹങ്ങളുടെ നക്ഷത്ര മാറ്റവും. കാലാകാലങ്ങളില്‍ ഗ്രഹങ്ങളില്‍ നക്ഷത്രമാറ്റം നടത്താറുണ്ട്. ഇത്തരത്തില്‍ ഇന്നലെ രാത്രി 10:42-ന് ചൊവ്വ തീക്ഷ്ണമായ തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിച്ചു.

Advertisement

ജ്യോതിഷത്തില്‍ ഈ നക്ഷത്ര മാറ്റത്തിന് സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. തിരുവാതിര നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് അതുവഴി വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം...

ചിങ്ങം

തിരുവാതിര നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങാനാകും. ആഡംബര ജീവിതമാണ് പുതിയ വീട്ടില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

Advertisement

തുലാം

തുലാം രാശിക്കാര്‍ക്ക് തിരുവാതിര നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ഗുണം ചെയ്യും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനാകും. സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിക്കാനുള്ള സാധ്യത കാണുന്നു.

വൃശ്ചികം

തിരുവാതിര നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. അതുവഴി സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

Advertisement

ധനു

തിരുവാതിര നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള ശക്തമായ സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ നിലയിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.