ചൊവ്വ രോഹിണി നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ പ്രണയത്തിൽ നല്ല നിമിഷങ്ങൾ, നഷ്‌ടമായ പണം തിരികെ കിട്ടും!

വേദ ജ്യോതിഷത്തിൽ ചൊവ്വയെ സേനാപതിയായാണ് കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈന്യാധിപനായ സുബ്രഹ്മണ്യനെയാണ് ഈ ഗ്രഹത്തിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും. അങ്ങനെ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനം തന്നെ ചൊവ്വയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാരണം.

Advertisement

പൊതുവെ ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മാത്രമല്ല ചൊവ്വയുടെ ഏത് രീതിയിലുള്ള മാറ്റവും ജ്യോതിഷത്തിൽ പ്രധാനമാണ്.

Advertisement

{image-marstransit20267-46521783071460jpg malayalam.oneindia.com}

ഈ സാഹചര്യത്തിൽ, ഊർജ്ജത്തിന്റെയും ധൈര്യത്തിന്റെയും ഗ്രഹമായ ചൊവ്വയുടെ സംക്രമണം ജ്യോതിഷത്തിലെ കാഴ്‌ചപ്പാടിൽ വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇപ്പോഴിതാ ചൊവ്വ രോഹിണി നക്ഷത്രസമൂഹത്തിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഗുണപരമായ ഫലങ്ങൾ 2026 ജൂലൈ 4 ന് ആരംഭിച്ച് ജൂലൈ 25 വരെ നീണ്ടുനിൽക്കും എന്നതാണ് പ്രത്യേകത. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാകും എന്ന് നോക്കാം.

മേടം

ചൊവ്വയുടെ രോഹിണി നക്ഷത്രസമൂഹത്തിലേക്കുള്ള മാറ്റം മേടം രാശിക്കാർക്ക് ആത്മവിശ്വാസവും ധൈര്യവും ഊർജവും ഒക്കെ പകർന്നു നൽകും. വളരെക്കാലമായി ഇക്കൂട്ടർ മാറ്റിവച്ചിരുന്ന ജോലി പൂർത്തിയാക്കാൻ ഇപ്പോൾ ശരിയായ സമയമാണ് വന്നെത്തിയിരിക്കുന്നത്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് ഇവർക്ക് ആവശ്യത്തിനുള്ള പിന്തുണ ലഭിക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Advertisement

കർക്കിടകം

എന്തുകൊണ്ടും കർക്കിടകം രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ തീരുമാനമെടുക്കാനുള്ള കഴിവ് നന്നായി മെച്ചപ്പെടും. ഇവർ എന്തിലെങ്കിലും നിക്ഷേപം നടത്താൻ പദ്ധതിയിടുകയാണെങ്കിൽ, ഈ കാലയളവ് ഗുണകരമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർധിക്കും. മുടങ്ങിക്കിടന്ന പ്രവൃത്തികൾ പൂർത്തിയാകുമെന്നതിന്റെ ശക്തമായ സൂചനയും ഈ കാലയളവിലുണ്ട്.

കന്നി

ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാർക്കും സന്തോഷവാർത്തയാണ് നൽകുക. ബിസിനസുകാർക്ക് പുതിയ അവസരങ്ങൾ ലഭിക്കുവാൻ സാധ്യത ഏറെയാണ്. അത് അവരുടെ വരുമാന സ്രോതസുകൾ കുത്തനെ ഉയർത്തും. സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാവും, പരസ്‌പരം എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീർക്കും. ഈ കൂട്ടർ പങ്കാളിയുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കും, പ്രണയത്തിലും നല്ല നിമിഷങ്ങൾ ഉണ്ടാവും.

Advertisement

മകരം

ചൊവ്വയുടെ ഈ സംക്രമണം മകരം രാശിക്കാർക്ക് പുതിയ തൊഴിൽ പുരോഗതി കൊണ്ടുവരാൻ സഹായിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ തന്നെ ലഭിച്ചേക്കാം. ഈ സമയം സാമ്പത്തിക ശേഷി കൂടുതലായി മാറും. മാത്രമല്ല നിക്ഷേപവുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ നിങ്ങൾ വിജയം കണ്ടെത്തും. നിങ്ങളുടെ നഷ്‌ടമായെന്ന് കരുതിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും.